'പള്ളിയുടെ ഉദ്ഘാടനത്തിന് ഞാന്‍ പോകില്ല; കാരണം ഞാനൊരു ഹിന്ദുവാണ്'; അയോധ്യയില്‍ ബാബരി പള്ളിയ്ക്ക് പകരം നിര്‍മ്മിക്കുന്ന പള്ളിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചാലും പോകില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

'പള്ളിയുടെ ഉദ്ഘാടനത്തിന് ഞാന്‍ പോകില്ല; കാരണം ഞാനൊരു ഹിന്ദുവാണ്'; അയോധ്യയില്‍ ബാബരി പള്ളിയ്ക്ക് പകരം നിര്‍മ്മിക്കുന്ന പള്ളിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചാലും പോകില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

അയോധ്യയില്‍ ബാബരി പള്ളിയ്ക്ക് പകരം നിര്‍മ്മിക്കുന്ന പള്ളിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചാലും പോകില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിലാണ് ആദിത്യനാഥിന്റെ പ്രതികരണം.ഉദ്ഘാടനത്തിനായി ആരും തന്നെ ക്ഷണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ ഭൂമിപൂജയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് യു.പി മുഖ്യമന്ത്രിയുടെ പ്രതികരണം.


മുഖ്യമന്ത്രിയെന്ന നിലയില്‍ ആരെയും മാറ്റി നിര്‍ത്തില്ല. എന്നാല്‍ യോഗി ആദിത്യനാഥിനോടാണ് നിങ്ങളുടെ ചോദ്യമെങ്കില്‍ പള്ളിയുടെ ഉദ്ഘാടനത്തിന് ഞാന്‍ പോകില്ല. കാരണം ഞാനൊരു ഹിന്ദുവാണ്'ഹിന്ദുവിന്റെ ആചാരങ്ങളനുസരിച്ച് ജീവിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

എന്നെ ആരും ക്ഷണിക്കില്ലെന്ന് ഉറപ്പാണ്. അവര്‍ തന്നെ ക്ഷണിക്കുകയാണെങ്കില്‍ ഉടനെ മതേതരത്വം അപകടത്തിലാണെന്ന് പറഞ്ഞ് കുറേ പേര്‍ രംഗത്തെത്തും. എനിക്ക് അവരുടെ മതേതരത്വം ആവശ്യമില്ല.നിശ്ബദമായി ജോലി ചെയ്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Other News in this category4malayalees Recommends