മോഡലിംഗ് രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം നടത്തിയെന്ന് ആരോപണം; നടി ആലിയ ഭട്ടിന്റെ പിതാവ് മഹേഷ് ഭട്ട്, നടിമാരായ ഉര്‍വശി റുത്തേല, ഇഷ ഗുപ്ത, മൗനി റോയ് എന്നിവരുള്‍പ്പടെ ബോളിവുഡിലെ പ്രമുഖര്‍ക്ക് നോട്ടിസ്

മോഡലിംഗ് രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം നടത്തിയെന്ന് ആരോപണം; നടി ആലിയ ഭട്ടിന്റെ പിതാവ് മഹേഷ് ഭട്ട്, നടിമാരായ ഉര്‍വശി റുത്തേല, ഇഷ ഗുപ്ത, മൗനി റോയ് എന്നിവരുള്‍പ്പടെ ബോളിവുഡിലെ പ്രമുഖര്‍ക്ക് നോട്ടിസ്

മോഡലിംഗ് രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം നടത്തിയെന്ന് ആരോപിച്ചുള്ള പരാതിയില്‍ ബോളിവുഡിലെ പ്രമുഖര്‍ക്ക് നോട്ടിസ്. പ്രശസ്ത സംവിധായകനും നടി ആലിയ ഭട്ടിന്റെ പിതാവുമായ മഹേഷ് ഭട്ട്, നടിമാരായ ഉര്‍വശി റുത്തേല, ഇഷ ഗുപ്ത, മൗനി റോയ്, ടിവി താരം പ്രിന്‍സ് നരൂല എന്നിവര്‍ക്കാണ് വനിതാ കമ്മീഷന്‍ നോട്ടിസ് നല്‍കിയത്.


കേസുമായി ബന്ധപ്പെട്ട് ഐഎംജി വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിന് എതിരെയാണ് പരാതി. ഈ സ്ഥാപനത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ക്ക് എതിരെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ മാസം 16ന് കേസിലെ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്ന് നിര്‍ദേശമുണ്ട്.

കമ്പനി മേധാവി സണ്ണി വര്‍മ്മയ്ക്ക് എതിരെയാണ് ലൈംഗിക ചൂഷണം, ബ്ലാക്ക്മെയില്‍ എന്നിവ ആരോപിച്ച് യുവതികള്‍ പരാതി നല്‍കിയത്. ഐഎംജി വെഞ്ചേഴ്സ് ഉടമയോട് നേരിട്ട് കമ്മീഷന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ ഹാജരായിരുന്നില്ല. അതിനാലാണ് പ്രമോഷന്‍ ചെയ്ത പ്രമുഖര്‍ക്ക് നോട്ടിസ് ലഭിച്ചിരിക്കുന്നത്. മുന്‍പ് നടന്‍ സോനി സൂദിനെയും വനിതാ കമ്മീഷന്‍ വിളിപ്പിച്ചിരുന്നു.

Other News in this category4malayalees Recommends