യുകെയില്‍ കോവിഡ് കേസുകള്‍ ആറാഴ്ചത്തെ ഏറ്റവും വര്‍ധിച്ച നിലയില്‍; ഇന്നലെ പോസിറ്റീവായത് 950 പേര്‍; മരിച്ചത് 49 പേര്‍; മൊത്തം മരണം 46,413; ടെസ്റ്റിംഗ് വര്‍ധിച്ചതാണ് കേസുകളുയരുന്നതെന്ന് വിദഗ്ധര്‍; ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ വര്‍ധനവില്ല

യുകെയില്‍ കോവിഡ് കേസുകള്‍ ആറാഴ്ചത്തെ ഏറ്റവും വര്‍ധിച്ച നിലയില്‍; ഇന്നലെ പോസിറ്റീവായത് 950 പേര്‍; മരിച്ചത് 49 പേര്‍; മൊത്തം മരണം 46,413; ടെസ്റ്റിംഗ് വര്‍ധിച്ചതാണ് കേസുകളുയരുന്നതെന്ന് വിദഗ്ധര്‍; ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ വര്‍ധനവില്ല

യുകെയില്‍ കോവിഡ് കേസുകള്‍ ആറാഴ്ചത്തെ ഏറ്റവും വര്‍ധിച്ച നിലയിലെത്തിയെന്ന ഭീതിദമായ റിപ്പോര്‍ട്ട് പുറത്ത് വന്നു.ഇന്നലെ മാത്രം രാജ്യത്ത് 950 പുതിയ രോഗികളെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. നിലവില്‍ രാജ്യത്ത് പ്രതിദിനം 835 പേര്‍ കോവിഡിന് ചികിത്സിക്കപ്പെടുന്നുവെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഏഴ് ദിവസത്തെ റോളിംഗ് ആവറേജ് ജൂലൈ എട്ടിന് നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതിന് ശേഷം സ്ഥിരമായി ഉയരുന്ന അവസ്ഥാണുള്ളത്.


ജൂലൈ എട്ടിന് ഈ ആവറേജ് 546 രോഗികളായിരുന്നിടത്ത് നിന്നാണ് തുടരന്‍ വര്‍ധനവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.ഇതിന് പുറെ ഇന്നലെ രാജ്യത്ത് പുതുതായി 49 പേര്‍ കൊറോണ പിടിപെട്ട് മരിച്ചിട്ടുമുണ്ട്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങള്‍ 46,413 ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്നലത്തെ കണക്കു പ്രകാരം ഓരോ ദിവസവും രാജ്യത്ത് ചുരുങ്ങിയത് 59 പേരെങ്കിലും കോവിഡിന് കീഴ്‌പ്പെടുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ഇത് 64 ആയിരുന്നു.

എന്നാല്‍ ആശുപത്രികൡ കോവിഡ് ബാധിച്ച് പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ ഇതവരെ വര്‍ധനവുണ്ടായിട്ടില്ലെന്നത് ആശ്വാസകരമാണ്. ഇക്കാരണത്താല്‍ രോഗം വീണ്ടും വഷളായിട്ടില്ലെന്ന് കരുതാമെന്നും മുതിര്‍ന്ന സയന്റിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. നിലവില്‍ രോഗികള്‍ പെരുകുന്നത് കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നത് കൊണ്ടാണെന്നും അവര്‍ പറയുന്നു. ഓഗസ്റ്റ് നാലിന് വെറും 85 കോവിഡ് രോഗികള്‍ മാത്രമാണ് എന്‍എച്ച്എസ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്.യുകെയില്‍ രോഗം രൂക്ഷമായ ഏപ്രിലില്‍ പ്രതിദിനം 3500 പേര്‍ക്കെങ്കിലും ആശുപത്രി ചികിത്സ വേണ്ടി വന്നിരുന്നു.

നിലവില്‍ യുകെയില്‍ 307,184 രോഗികളുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മില്യണ്‍ കണക്കിന് പേര്‍ക്ക് കോവിഡ് പിടിപെട്ടുവെന്നാണ് ആന്റിബോഡി ടെസ്റ്റിംഗ് ഡാറ്റ വെളിപ്പെടുത്തുന്നത്. തുടക്കത്തില്‍ വ്യാപകമായ ടെസ്റ്റിംഗ് സര്‍ക്കാര്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇത്രയും വ്യാപകമായ രോഗപ്പകര്‍ച്ചയുണ്ടായിരിക്കുന്നതെന്ന വിമര്‍ശനവും ശക്തമാണ്. കൂടുതല്‍ പേര്‍ ടെസ്റ്റിന് വിധേയമാകുന്നതിനാലാണ് നിലവില്‍ പുതിയ കേസുകള്‍ വര്‍ധിക്കുന്നതെന്ന് അഭിപ്രായപ്പെട്ട് മുന്നോട്ട് വന്നവരില്‍ പ്രമുഖന്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ എവിഡന്‍സ് ബേസ്ഡ് മെഡിസിന്റെ ഡയറക്ടറായ പ്രഫ. കാള്‍ ഹെനെഗാനാണ്.

Other News in this category4malayalees Recommends