തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹത്തിന് ധരിച്ചത് 625 പവന്‍ സ്വര്‍ണമെന്ന് പ്രതിഭാഗം കോടതിയില്‍; ഏകദേശം അഞ്ച് കിലോയോളം ഭാരം വരുന്ന സ്വര്‍ണമണിഞ്ഞ വിവാഹ ചിത്രം പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹത്തിന് ധരിച്ചത് 625 പവന്‍ സ്വര്‍ണമെന്ന് പ്രതിഭാഗം കോടതിയില്‍. ഏകദേശം അഞ്ച് കിലോയോളം ഭാരം വരുമിതിന്. സ്വപ്നയുടെ വിവാഹ ചിത്രം പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി.

തിരുവനന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ ഒരു കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതില്‍ അസ്വാഭാവികതയില്ലെന്ന് വാദിക്കാനാണ് പ്രതിഭാഗം ചിത്രം ഹാജരാക്കിയത്. ബാങ്ക് അക്കൗണ്ടിലും ലോക്കറിലും കണ്ടെത്തിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

അതേസമയം, സ്വപ്ന സുരേഷ് നല്‍കിയ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും കൂടുതല്‍ തെളിവെടുപ്പുകളുടെ ആവശ്യമില്ലെന്നും സ്വപ്ന ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് സ്വപ്ന ആവശ്യപ്പെട്ടിരിക്കുന്നത്.
Other News in this category4malayalees Recommends