ഇംഗ്ലീഷ് ചാനല്‍ അനധികൃതമായി മുറിച്ച് കടന്ന് യുകെയിലേക്ക് എത്തി പിടിലായത് 235 അഭയാര്‍ത്ഥികള്‍; ഒരു ദിവസത്തെ റെക്കോര്‍ഡ് നുഴഞ്ഞ് കയറ്റം; 17 ബോട്ടുകളിലെത്തിയവരെ പിടികൂടി അധികൃതര്‍; 2020ല്‍ 300 ബോട്ടുകളിലായി ചാനല്‍ മുറിച്ച് കടന്നെത്തിയത് 3948 പേര്‍

ഇംഗ്ലീഷ് ചാനല്‍ അനധികൃതമായി മുറിച്ച് കടന്ന് യുകെയിലേക്ക് എത്തി പിടിലായത് 235 അഭയാര്‍ത്ഥികള്‍; ഒരു ദിവസത്തെ റെക്കോര്‍ഡ് നുഴഞ്ഞ് കയറ്റം; 17 ബോട്ടുകളിലെത്തിയവരെ പിടികൂടി അധികൃതര്‍; 2020ല്‍ 300 ബോട്ടുകളിലായി ചാനല്‍ മുറിച്ച് കടന്നെത്തിയത്  3948 പേര്‍

കോവിഡ് ഭീതിക്കിടയിലും ഇംഗ്ലീഷ് ചാനല്‍ അനധികൃതമായി മുറിച്ച് കടന്ന് യുകെയിലേക്ക് എത്തുന്ന അഭയാര്‍ത്ഥികളേറുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇന്നലെ മാത്രം ഇത്തരത്തിലെത്തിയ 235 പേരാണ് പിടിയിലായിരിക്കുന്നത്. ഇതൊരു റെക്കോര്‍ഡാണ്.ഇത്തരത്തിലെത്തിയ 15 പേരടങ്ങുന്ന ഒരു സംഘത്തില്‍ ഗര്‍ഭിണിയും കുട്ടികളും അടങ്ങിയിട്ടുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇവര്‍ കെന്റ് ബീച്ചിലാണിറങ്ങിയിരിക്കുന്നത്.


ഈ വിധത്തില്‍ അനധികൃത അഭയാര്‍ത്ഥികളെയും കൊണ്ടെത്തിയ 17 ബോട്ടുകളാണ് ദി മാരിടൈം ആന്‍ഡ് കോസ്റ്റ്ഗാര്‍ഡ് ഏജന്‍സിയും ബോര്‍ഡര്‍ ഫോഴ്‌സ് യൂണിറ്റുകളും കൂടി പിടികൂടിയിരിക്കുന്നത്. ഇന്നലെ ഇത്തരത്തിലെത്തിയവരെ കൂടി കണക്കിലെടുക്കുമ്പോള്‍ ഈ വര്‍ഷം 300 ബോട്ടുകളിലായി ഇംഗ്ലീഷ് ചാനല്‍ മുറിച്ച് കടന്നെത്തിയ മൊത്തം അഭയാര്‍ത്ഥികളുടെ എണ്ണം 3948 ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഇത്തരത്തിലെത്തിയവരില്‍ പുരുഷന്‍മാര്‍ എത്ര, സ്ത്രീകള്‍ എത്ര എന്നും ഇവര്‍ ഏത് രാജ്യക്കാരാണെന്നുമുള്ള കണക്കുകള്‍ ഹോം ഓഫീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഡന്‍ജെനെസ് ബീച്ചില്‍ താന്‍ മൂന്ന് ഫാമിലി ഗ്രൂപ്പുകളെ കണ്ടിരുന്നുവെന്നാണ് ദൃക്‌സാക്ഷിയായ സൂസന്‍ പില്‍ച്ചെര്‍ ബിബിസിയോട് വെളിപ്പെടുത്തിയിരിക്കുന്നത്.ഇതിലൊരു പൂര്‍ണഗര്‍ഭിണിയെയും കണ്ടിരുന്നുവെന്നും സൂസന്‍ പറയുന്നു.വ്യാഴാഴ്ച കെന്റിലെത്തിയവരെ കൂടാതെ 2020ല്‍ ഇതുവരെ 286 ബോട്ടുകളിലായി മൊത്തം 3713 പേര്‍ ഇംഗ്ലീഷ് ചാനല്‍ വിജയകരമായി മുറിച്ച് കടന്ന് യുകെയിലെത്തിയെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

ബുധനാഴ്ച ഒരു ചെറിയ ബോട്ടില്‍ 13 അഭയാര്‍ത്ഥികള്‍ ചാനല്‍ മുറിച്ച് കടന്നെത്തുമ്പോള്‍ അവരെ പിടികൂടിയിരുന്നുവെന്നാണ് ഹോം ഓഫീസ് പറയുന്നത്. ഇവര്‍ അഫ്ഗാന്‍, ഇറാന്‍, ഇറാഖ്, എറിത്രിയ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് ഇവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന് മുമ്പ് ജൂലൈ 30ന് 20 ബോട്ടുകളില്‍ ചാനല്‍ മുറിച്ച് കടന്ന് 202 അഭയാര്‍ത്ഥികളെത്തിയിരുന്നു. സമീപകാലത്ത് ഇത്തരം അഭയാര്‍ത്ഥി പ്രവാഹം രൂക്ഷമാകുന്നതിനുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ യുകെ സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നു.

Other News in this category4malayalees Recommends