മൂന്നാറിലെ രാജമലയിലുണ്ടായത് വന്‍ദുരന്തം; മരിച്ചവരുടെ എണ്ണം അഞ്ചായി; ഉറക്കത്തിനിടെ പുലര്‍ച്ചെ രണ്ടു മണിയോടെ അപകടമുണ്ടായത് ദുരന്തവ്യാപ്തി കൂട്ടി; രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരം

മൂന്നാറിലെ രാജമലയിലുണ്ടായത് വന്‍ദുരന്തം; മരിച്ചവരുടെ എണ്ണം അഞ്ചായി;  ഉറക്കത്തിനിടെ പുലര്‍ച്ചെ രണ്ടു മണിയോടെ അപകടമുണ്ടായത് ദുരന്തവ്യാപ്തി കൂട്ടി; രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരം

കനത്ത മഴ തുടരുന്നതിനിടെ മൂന്നാറിലെ രാജമലയിലുണ്ടായത് വന്‍ദുരന്തം. ഉറക്കത്തിനിടെ പുലര്‍ച്ചെ രണ്ടു മണിയോടെ അപകടമുണ്ടായത് ദുരന്തവ്യാപ്തി കൂട്ടി. അഞ്ചു ലയങ്ങളിലായി 80ല്‍ അധികം പേരാണ് ഇവിടെയുണ്ടായിരുന്നത്. രാത്രിയില്‍ ഉരുള്‍പൊട്ടിയതോടെ എല്ലാവരും മണ്ണിനടിയില്‍ കുടുങ്ങിയതായാണു സംശയം.

രക്ഷാപ്രവര്‍ത്തകര്‍ക്ക് സമയത്തിന് സ്ഥലത്തെത്താന്‍ സാധിക്കാത്ത് ദുരന്തവ്യാപ്തി കൂട്ടുമെന്നാണ് കണക്കുകൂട്ടല്‍. ആശയവിനിമയ സംവിധാനങ്ങളെല്ലാം തകര്‍ന്നിട്ടുണ്ട്. പുറംലോകവുമായി ബന്ധപ്പെടണമെങ്കില്‍ മൂന്നാര്‍ ടൗണിലെത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

Other News in this category4malayalees Recommends