യുകെ രണ്ടാം കോവിഡ് ലോക്ക്ഡൗണുണ്ടായാല്‍ തങ്ങള്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന് 25നും 34നും ഇടയില്‍ പ്രായമുള്ള പകുതിയോളം പേരും; രണ്ടാം ലോക്ക്ഡൗണുണ്ടാകുമെന്ന് മൂന്നില്‍ രണ്ട് ഭാഗം പേരും; തങ്ങള്‍ക്ക് കോവിഡുണ്ടെന്ന് അഞ്ചിലൊന്ന് പേരും; നിര്‍ണായക സര്‍വേഫലം

യുകെ രണ്ടാം കോവിഡ് ലോക്ക്ഡൗണുണ്ടായാല്‍ തങ്ങള്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന് 25നും 34നും ഇടയില്‍ പ്രായമുള്ള പകുതിയോളം പേരും; രണ്ടാം ലോക്ക്ഡൗണുണ്ടാകുമെന്ന് മൂന്നില്‍ രണ്ട് ഭാഗം പേരും; തങ്ങള്‍ക്ക് കോവിഡുണ്ടെന്ന് അഞ്ചിലൊന്ന് പേരും; നിര്‍ണായക സര്‍വേഫലം
യുകെ രണ്ടാമത് കോവിഡ് ലോക്ക്ഡൗണിലേക്ക് പോവുകയാണെങ്കില്‍ തങ്ങള്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന് വെളിപ്പെടുത്തി 25നും 34നും ഇടയില്‍ പ്രായമുള്ള ഏതാണ്ട് പകുതിയോളം പേരും രംഗത്തെത്തി. ദേശീയവ്യാപകമായി നടത്തിയ നിര്‍ണായകമായ ഒരു സര്‍വേയിലൂടെയാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്ത് വന്നിരിക്കുന്നത്. രാജ്യത്ത് ദേശീയവ്യാപകമായ ഒരു ലോക്ക്ഡൗണുണ്ടാകുമെന്നാണ് കരുതുന്നതെന്നാണ് സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് ഭാഗം പേരും പ്രതികരിച്ചിരിക്കുന്നത്.

രണ്ടാം ലോക്ക്ഡൗണുണ്ടായാല്‍ തങ്ങള്‍ ഔദ്യോഗിക മാര്‍ഗനിര്‍ദേശങ്ങളെ അവഗണിക്കുമെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ഗൗനിക്കാതിരിക്കുമെന്നാണ് 47 ശതമാനം പേരും സമ്മതിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളെ അങ്ങനെ തന്നെ പിന്തുടരില്ലെന്നാണ് 18നും 23നും ഇടയില്‍ പ്രായമുള്ള 39 ശതമാനം പേരും പ്രതികരിച്ചിരിക്കുന്നത്. 65 വയസും അതിന് മുകളിലും പ്രായമുള്ള 23 ശതമാനം പേര്‍ മാത്രമാണീ നിലപാടെടുത്തിരിക്കുന്നത്.

ടെസ്റ്റിലൂടെ പോസിറ്റീവ് റിസള്‍ട്ട് പുറത്ത് വന്നിട്ടില്ലെങ്കിലും തങ്ങള്‍ക്ക് കോവിഡ് 19 പിടിപെട്ടിട്ടുണ്ടെന്നാണ് സര്‍വേയില്‍ പങ്കെടുത്ത അഞ്ചിലൊന്ന് പേരും പ്രതികരിച്ചിരിക്കുന്നത്.ജൂലൈയിലെ ഈ സര്‍വേ 2000ത്തോളം പേരെ ഉള്‍പ്പെടുത്തിയാണ് നടത്തിയിരിക്കുന്നത്. കോവിഡ് 19 കണ്ടെത്തുന്നതിനുള്ള ടെസ്റ്റുകളില്‍ എന്‍എച്ച്എസ് സ്വാബ് ടെസ്റ്റാണ് ഏറ്റവും വിശ്വസനീയമെന്നാണ് മിക്കവരും പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ കാര്യക്ഷമതയെക്കുറിച്ച് തങ്ങള്‍ക്ക് ഉറപ്പൊന്നുമില്ലെന്നാണ് 44 ശതമാനം പേരും പറയുന്നത്.

കോവിഡ് ടെസ്റ്റുകള്‍ക്കിടയില്‍ ഏറ്റവും വിശ്വസിക്കാന്‍ കൊള്ളാത്തവ പ്രൈവറ്റ് റാപ്പിഡ് -റിസള്‍ട്ട് ആന്റിബോഡി ടെസ്റ്റുകളാണെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നു. കോവിഡിന്റെ കാര്യത്തില്‍ യുകെയിലുള്ളവര്‍ക്ക് ഏറെ സംശയങ്ങള്‍ ഗ്രസിച്ചിരിക്കുന്നുവെന്നാണ് സര്‍വേയിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്നാണ് സര്‍വേ കമ്മീഷന്‍ ചെയ്തിരിക്കുന്ന ഹെല്‍ത്ത് കെയര്‍ ബ്ലഡ് ടെസ്റ്റിംഗ് കമ്പനിയായ മെഡിചെക്ക്‌സിന്റെ മെഡിക്കല്‍ ഡയറക്ടറായ ഡോ. സാം റോഡ്‌ഗേര്‍സ് പറയുന്നത്.

Other News in this category4malayalees Recommends