യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ നേരിയ താഴ്ചയുണ്ടായി 1196 ലെത്തി; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി 62,213 ലെത്തി; മൊത്തം കൊറോണ മരണം 162,875 ആയും മൊത്തം രോഗികളുടെ എണ്ണം 5,038,269 ആയും വര്‍ധിച്ചു

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ നേരിയ താഴ്ചയുണ്ടായി 1196 ലെത്തി; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി 62,213 ലെത്തി; മൊത്തം കൊറോണ മരണം 162,875 ആയും മൊത്തം രോഗികളുടെ എണ്ണം 5,038,269 ആയും വര്‍ധിച്ചു
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ തൊട്ട് തലേദിവസത്തേക്കാള്‍ നേരിയ കുറവുണ്ടായി പ്രതിദിന മരണം 1196 ലെത്തി. തൊട്ട് തലേദിവസമായ ബുധനാഴ്ചത്തെ മരണമായ 1361 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ ചൊവ്വാഴ്ചത്തെ മരണമായ 949 ആയും തിങ്കളാഴ്ചത്തെ മരണസംഖ്യയായ 1002 ആയും ഞായറാഴ്ച മരണസംഖ്യയായ 432 ആയും താരതമ്യപ്പെടുത്തുമ്പോഴും വെള്ളിയാഴ്ചത്തെ കോവിഡ് മരണമായ 1,056 ആയി താരതമ്യപ്പെടുത്തുമ്പോഴും ഇക്കാര്യത്തില്‍ പെരുപ്പമാണുള്ളത്.

ഇന്നലത്തെ പുതിയ രോഗികളുടെ എണ്ണത്തില്‍ തൊട്ട് തലേദിവസത്തേക്കാള്‍ പെരുപ്പമുണ്ടായി 62,213 ലെത്തി. ബുധനാഴ്ചത്തെ പുതിയ രോഗികളുടെ എണ്ണമായ 57,286 ആയും ചൊവ്വാഴ്ചത്തെ രോഗികളുടെ എണ്ണമായ 45,748ഉം തിങ്കളാഴ്ചത്തെ പുതിയ രോഗികളുടെ എണ്ണമായ 59,222 ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ പുതിയ രോഗികളില്‍ കുതിച്ച് കയറ്റമാണുള്ളത്.

ഇതോടെ രാജ്യത്തെ മൊത്തം കൊറോണ മരണം 162,875 ആയും മൊത്തം രോഗികളുടെ എണ്ണം 5,038,269 ഉം ആയാണ് വര്‍ധിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്ക കൊറോണക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കുന്ന ദയനീയ നില തുടരുകയാണ്.രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണമാകട്ടെ 2,579,191 ആയാണ് ഉയര്‍ന്നിരിക്കുന്നത്. യുഎസില്‍ രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം വര്‍ധിക്കുന്നുവെങ്കിലും ഏറ്റവും കൂടുതല്‍ മരണവും രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 32,801 മരണങ്ങളും 446,691 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്. ന്യൂജഴ്‌സിയില്‍ 15,924 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 188,645 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.മസാച്ചുസെറ്റ്‌സില്‍ കോവിഡ് ബാധിച്ച് 119,203 പേര്‍ രോഗികളായപ്പോള്‍ 8,657 പേരാണ് മരിച്ചത്.

ഇല്ലിനോയ്‌സില്‍ കൊറോണ മരണങ്ങള്‍ 7,742 ഉം രോഗികളുടെ എണ്ണം 185,993 ഉം ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 119,765ഉം മരണം 7,321 ഉം ആണ്.മിച്ചിഗനില്‍ 6,471 പേര്‍ മരിക്കുകയും 93,175 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തുടരുന്ന ആശങ്കാജനകമായ സാഹചര്യം തുടരുകയാണെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

Other News in this category4malayalees Recommends