ഓസ്‌ട്രേലിയയില്‍ കോവിഡ് വാക്‌സിനായി നടപടികള്‍ ത്വരിതപ്പെടുത്തി; തങ്ങള്‍ ആദ്യം വാക്‌സിനുണ്ടാക്കിയാല്‍ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കുമെന്ന് മോറിസന്‍; വിവിധ രാജ്യങ്ങളില്‍ നിന്നും ആഴ്ചയില്‍ 4000 പേരെ മാത്രം പ്രവേശിപ്പിക്കുകയെന്ന നിയന്ത്രണം തുടരും

ഓസ്‌ട്രേലിയയില്‍ കോവിഡ് വാക്‌സിനായി നടപടികള്‍ ത്വരിതപ്പെടുത്തി; തങ്ങള്‍ ആദ്യം വാക്‌സിനുണ്ടാക്കിയാല്‍ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കുമെന്ന് മോറിസന്‍; വിവിധ രാജ്യങ്ങളില്‍ നിന്നും ആഴ്ചയില്‍ 4000 പേരെ മാത്രം പ്രവേശിപ്പിക്കുകയെന്ന നിയന്ത്രണം തുടരും
ഓസ്‌ട്രേലിയയിലെ നാഷണല്‍ കാബിനറ്റ് കൊറോണയുമായി ബന്ധപ്പെട്ട നിര്‍ണായകമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം കോവിഡ് വാക്‌സിനുകള്‍, ജോബ് കീപ്പര്‍ സ്‌കീം, അന്താരാഷ്ട്ര യാത്രകള്‍ തുടങ്ങിയവയെ സംബന്ധിച്ചുള്ള നിര്‍ണായക ചര്‍ച്ചകളാണ് കാബിനറ്റില്‍ ദേശീയ നേതാക്കള്‍ നടത്തിയിരിക്കുന്നത്.കോവിഡ് വാക്‌സിന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍, ജോബ് കീപ്പറിലെ പുതിയ മാറ്റങ്ങള്‍, അന്താരാഷ്ട്ര യാത്രകളുടെ ഭാവി തുടങ്ങിയവ ഇഴകീറി പരിശോധിച്ച ചര്‍ച്ചകളാണ് നാഷണല്‍ കാബിനറ്റില്‍ അരങ്ങേറിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

നിരവധി രാജ്യങ്ങള്‍ വാക്‌സിന്‍ ഗവേഷണത്തില്‍ കാര്യമായ പുരോഗതി കൈവരിച്ചിരിക്കെ ഏറ്റവും നല്ല വാക്‌സിന്‍ വാങ്ങിക്കുന്നതിനും രാജ്യത്ത് ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിക്കുന്നതിനുമുള്ള എല്ലാ വിധ വഴികളും പരിഗണിച്ച് വരുന്നുവെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസറായ പ്രഫ. പോള്‍ കെല്ലി കാബിനറ്റില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഏതാണ് ഏറ്റവും വേഗം സാധ്യമാകുകയെന്നത് പോലെ അതനുസരിച്ച് മുന്നോട്ട് പോകുമെന്നും കെല്ലി ഉറപ്പേകുന്നു.

ഓസ്‌ട്രേലിയയാണ് ആദ്യമായി ഫലപ്രദമായ വാക്‌സിന്‍ നിര്‍മിക്കുന്നതെങ്കില്‍ ഇത് ലോകമെമ്പാടും പങ്ക് വയ്ക്കുമെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എല്ലാ രാജ്യങ്ങളുടെയും തലവന്‍മാര്‍ ഇത്തരത്തിലുള്ള ഉദാരമായ നിലപാടെടുക്കണമെന്നും മോറിസന്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ കുറേ ആഴ്ചകളായി രാജ്യത്തേക്ക് അന്താരാഷ്ട്ര യാത്രകളിലൂടെ 4000 പേരെ മാത്രമാണ് ആഴ്ചയില്‍ അനുവദിക്കുന്നതെന്നും ഇക്കാര്യത്തില്‍ പെട്ടെന്നൊരു മാറ്റം വരുത്തില്ലെന്നും മോറിസന്‍ പറയുന്നു.ജോബ് കീപ്പര്‍ പ്രോഗ്രാം ദീര്‍ഘിപ്പിക്കാനും കൂടുതല്‍ ബിസിനസുകള്‍ക്കും തൊഴിലാളികള്‍ക്കും ഇതിന് അര്‍ഹതയുണ്ടാക്കാനും നാഷണല്‍ കാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്.


Other News in this category



4malayalees Recommends