വിക്ടോറിയയിലെ ലോക്ക്ഡൗണ്‍ ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു;മെല്‍ബണിലെ ഈസ്റ്റ് വെസ്റ്റ് ചൈല്‍ഡ്‌കെയര്‍ അസോസിയേഷന് മാത്രമുണ്ടായിരിക്കുന്ന നഷ്ടം 15,000 ഡോളര്‍; ഫെഡറല്‍ സര്‍ക്കാരിന്റെ പിന്തുണ കടുത്ത ആശ്വാസം

വിക്ടോറിയയിലെ ലോക്ക്ഡൗണ്‍ ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ക്ക്  വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു;മെല്‍ബണിലെ ഈസ്റ്റ് വെസ്റ്റ് ചൈല്‍ഡ്‌കെയര്‍ അസോസിയേഷന് മാത്രമുണ്ടായിരിക്കുന്ന നഷ്ടം 15,000 ഡോളര്‍; ഫെഡറല്‍ സര്‍ക്കാരിന്റെ പിന്തുണ കടുത്ത ആശ്വാസം
വിക്ടോറിയയിലെ ലോക്ക്ഡൗണ്‍ ഇവിടുത്തെ ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നതെന്നും അതിനെ തുടര്‍ന്ന് ഇവയില്‍ പലതിന്റെയും വരുമാനത്തില്‍ ആയിരക്കണക്കിന് ഡോളറുകളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. കോവിഡ് കേസുകളുടെ രണ്ടാം തരംഗം ആഞ്ഞടിച്ചതിനെ തുടര്‍ന്നാണ് വിക്ടോറിയയില്‍ കടുത്ത ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് മെല്‍ബണിലെ ഈസ്റ്റ് വെസ്റ്റ് ചൈല്‍ഡ്‌കെയര്‍ അസോസിയേഷനുണ്ടായിരിക്കുന്ന നഷ്ടം.

ഇതിന്റെ വരുമാനത്തില്‍ ലോക്ക്ഡൗണ്‍ കാരണമുണ്ടായിരിക്കുന്നത് 15,000 ഡോളറാണ്.1970 മുതല്‍ ഇന്നര്‍ മെല്‍ബണ്‍ സബര്‍ബായ ഫിറ്റ്‌സ്‌റോയില്‍ താനീ നോട്ട് ഫോര്‍ പ്രോഫിറ്റ് ചൈല്‍ഡ് കെയര്‍ നടത്തുന്നുണ്ടെന്നും ഇതുപോലൊരു പ്രതിസന്ധി നേരിട്ടിട്ടില്ലെന്നും നടത്തിപ്പുകാരിയായ റുത്ത് ഹാര്‍പര്‍ വെളിപ്പെടുത്തുന്നു. അടുത്ത ആറാഴ്ചകള്‍ക്കുള്ളില്‍ തങ്ങള്‍ക്ക് നഷ്ടത്തില്‍ നിന്നും അതിജീവിക്കാന്‍ സാധിക്കുമെങ്കിലും ഏതെങ്കിലുമൊരു കുട്ടിക്കോ അല്ലെങ്കില്‍ ജീവനക്കാര്‍ക്കോ കോവിഡ് പോസിറ്റീവായാല്‍ അത് വീണ്ടും പ്രതിസന്ധികളുണ്ടാക്കുമെന്നും സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുമെന്നും ഹാര്‍പര്‍ പറയുന്നു.

പ്രതിസന്ധിക്കിടയിലും ഫെഡറല്‍ ഗവണ്‍മെന്റ് വിക്ടോറിയയിലെ ചൈല്‍ഡ് കെയര്‍ ഓപ്പറേറ്റര്‍മാര്‍ക്കേകുന്ന സപ്പോര്‍ട്ട് പാക്കേജ് നിര്‍ണായകമാണെന്നും ഇതിന്റെ ബലത്തില്‍ താനടക്കം നിരവധി ചൈല്‍ഡ് കെയര്‍ ഓപ്പറേറ്റര്‍മാര്‍ പിടിച്ച് നില്‍ക്കുന്നുവെന്നും ഹാര്‍പര്‍ നന്ദിയോടെ സ്മരിക്കുന്നു. ഈസ്റ്റ് വെസ്റ്റ് ചൈല്‍ഡ്‌കെയര്‍ അസോസിയേഷനെ പോലെ വിക്ടോറിയയിലെ നിരവധി ചൈല്‍ഡ് കെയര്‍ ഓപ്പറേറ്റര്‍മാര്‍ വരുമാനം കുറഞ്ഞ് കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്.


Other News in this category



4malayalees Recommends