സൗത്ത് ഓസ്‌ട്രേലിയയില്‍ പുതുതായി രണ്ട് കോവിഡ് കേസുകള്‍ കൂടി ; പുതിയ രോഗികള്‍ ചൊവ്വാഴ്ച അഡലെയ്ഡില്‍ വിമാനമിറങ്ങിയവര്‍; നാളിതുവരെ സ്റ്റേറ്റില്‍ സ്ഥിരീകരിച്ചത് മൊത്തം 459 കേസുകള്‍; നിലവില്‍ ആക്ടീവ് കേസുകള്‍ വെറും 10

സൗത്ത് ഓസ്‌ട്രേലിയയില്‍ പുതുതായി രണ്ട് കോവിഡ് കേസുകള്‍ കൂടി ; പുതിയ രോഗികള്‍ ചൊവ്വാഴ്ച അഡലെയ്ഡില്‍ വിമാനമിറങ്ങിയവര്‍; നാളിതുവരെ സ്റ്റേറ്റില്‍ സ്ഥിരീകരിച്ചത് മൊത്തം 459 കേസുകള്‍; നിലവില്‍  ആക്ടീവ് കേസുകള്‍ വെറും 10
സൗത്ത് ഓസ്‌ട്രേലിയയില്‍ പുതുതായി രണ്ട് കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇവ ഒരു ക്ലസ്റ്ററുമായി ബന്ധപ്പെട്ട രോഗപ്പകര്‍ച്ചയല്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. 20 കാരിക്കും 50 കാരനുമാണ് പുതുതായി സ്റ്റേറ്റില്‍ രോഗമുണ്ടായിരിക്കുന്നതെന്നാണ് സൗത്ത് ഓസ്‌ട്രേലിയ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ നിക്കോള സ്പുരിയര്‍ പറയുന്നത്. ചൊവ്വാഴ്ച അഡലെയ്ഡില്‍ വിമാനമിറങ്ങിയവരായിരുന്നു ഇവരെന്നാണ് റിപ്പോര്‍ട്ട്.

ഇവര്‍ പരസ്പരം ബന്ധമുള്ളവരെല്ലെന്നും മറിച്ച് വെവ്വേറെ യാത്ര ചെയ്തവരാണെന്നും നിക്കോള പറയുന്നു. ഇവര്‍ ബുധനാഴ്ച ടെസ്റ്റിന വിധേയരാകുകയും ഇന്നലെ പോസിറ്റീവായെന്ന ഫലം പുറത്ത് വരുകയായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതുവരെയുള്ള കാലത്തിനിടെ സ്റ്റേറ്റില്‍ സ്ഥിരീകരിച്ച മൊത്തം കേസുകള്‍ 459 ആയാണ് വര്‍ധിച്ചിരിക്കുന്നത്. നിലവിലെ 10 ആക്ടീവ് കേസുകളും ഇതില്‍ പെടുന്നു.

പുതിയ കേസുകളില്‍ തനിക്ക് പരിഭ്രാന്തിയില്ലെന്നും ഇവര്‍ക്ക് വളരെ നേരിയ ലക്ഷണങ്ങളേ ഉള്ളുവെന്നും ഇവര്‍ ഹോട്ടല്‍ ക്വാറന്റൈനിലാണെന്നും നിക്കോള പറയുന്നു.ഇവരില്‍ നിന്നും മറ്റാര്‍ക്കെങ്കിലും രോഗം പകരുന്നതിനുള്ള സാധ്യത കുറവാണെന്നും നിക്കോള വ്യക്തമാക്കുന്നു.വിജയകരമായി പരീക്ഷിച്ച മെഡി-ഹോട്ടലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.ഇവരുടെ കുടുംബാംഗങ്ങളോട് വീടുകളില്‍ സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends