രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 61,537 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു; 24 മണിക്കൂറിനുള്ളില്‍ 933 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 61,537 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു; 24 മണിക്കൂറിനുള്ളില്‍ 933 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 61,537 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 20,88,612 ആയി.

24 മണിക്കൂറിനുള്ളില്‍ 933 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധയെത്തുടര്‍ന്ന് രാജ്യത്തെ ആകെ മരണം 42,518 ആയി വര്‍ധിച്ചു. 2.04 ആണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.

നിലവില്‍ 6,19,088 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 14,27,006 പേര്‍ രോഗ മുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 68.32 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്.

Other News in this category4malayalees Recommends