രാജമല പെട്ടിമുടിയില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ പുനരാംരംഭിച്ചതിന് പിന്നാലെ അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണ സംഖ്യ 22 ആയി ഉയര്‍ന്നു; കാണാതായ മറ്റുള്ളവരെ കണ്ടെത്തുന്നത് വരെ രക്ഷാ പ്രവര്‍ത്തനം തുടരുമെന്നും ഡീന്‍ കുര്യാക്കോസ് എംപി

രാജമല പെട്ടിമുടിയില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ പുനരാംരംഭിച്ചതിന് പിന്നാലെ അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണ സംഖ്യ 22 ആയി ഉയര്‍ന്നു; കാണാതായ മറ്റുള്ളവരെ കണ്ടെത്തുന്നത് വരെ രക്ഷാ പ്രവര്‍ത്തനം തുടരുമെന്നും ഡീന്‍ കുര്യാക്കോസ് എംപി

വെള്ളിയാഴ്ച മണ്ണിടിച്ചിലുണ്ടായ ഇടുക്കിയിലെ രാജമല പെട്ടിമുടിയില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ പുനരാംരംഭിച്ചതിന് പിന്നാലെ അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്. ഇവ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഇക്കാര്യം ഇടുക്കി കളക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്.അപകടത്തില്‍ ഇന്നലെ 17 പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. മറ്റ് 49 പേര്‍ക്കു വേണ്ടിയുള്ള തിരച്ചിലാണ് ഇന്ന് ആരംഭിച്ചത്. പിന്നാലെയാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സ്ഥിരീകരിക്കുന്നത്. ഇതോടെ മരണ സംഖ്യ 22 ആയി ഉയര്‍ന്നു. കാണാതായ മറ്റുള്ളവരെ കണ്ടെത്തുന്നത് വരെ രക്ഷാ പ്രവര്‍ത്തനം തുടരുമെന്നും ഡീന്‍ കുര്യാക്കോസ് എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. കാണാതായവരില്‍ എട്ട് കുട്ടികളുണ്ടെന്നാണ് വിവരം.


ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രാവിലെ തന്നെ തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ശക്ത മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇന്നലെ രാത്രിയില്‍ പെയ്ത മഴയില്‍ കൂടുതല്‍ മണ്ണും ചെളിയും അടിഞ്ഞതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ മഴ മാറി നില്‍ക്കുന്നതും കൂടുതല്‍ എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ എത്തിയതും തിരച്ചില്‍ വേഗത്തിലാക്കിയിട്ടുണ്ട്.

Other News in this category4malayalees Recommends