'എന്തോ എന്നത്തേക്കാളും ഇന്നൊരു പ്രത്യേക ടെന്‍ഷന്‍ തോന്നുന്നു എന്നൊക്കെ പറഞ്ഞു കരഞ്ഞു; പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞ് ഒരു സംഖ്യ എന്നെ ഏല്പിച്ചിട്ടാണ് അവന്‍ പോയത്';വിമാനദുരന്തത്തില്‍ മരിച്ച ഷറഫുവിനെ ഓര്‍ത്ത് സുഹൃത്ത്

'എന്തോ എന്നത്തേക്കാളും ഇന്നൊരു പ്രത്യേക ടെന്‍ഷന്‍ തോന്നുന്നു എന്നൊക്കെ പറഞ്ഞു കരഞ്ഞു; പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞ് ഒരു സംഖ്യ എന്നെ ഏല്പിച്ചിട്ടാണ് അവന്‍ പോയത്';വിമാനദുരന്തത്തില്‍ മരിച്ച ഷറഫുവിനെ ഓര്‍ത്ത്  സുഹൃത്ത്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തെന്നി വീണുണ്ടായ അപകടത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗംലം പിലാശ്ശേരി സ്വദേശി ഷറഫുവിന്റെ നന്മ വിവരിച്ച് സുഹൃത്ത്. ഷറഫു നാട്ടിലേക്ക് തിരിക്കും മുമ്പ് തന്റെ ഹോട്ടലില്‍ വന്ന് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാന്‍ പണം ഏല്‍പിച്ചിരുന്നുവെന്ന് സുഹൃത്ത് ഷാഫി പറക്കുളം. ആത്മസുഹൃത്തിന്റെ മരണ വാര്‍ത്ത വളരെ വേദനയോടെയാണ് കേട്ടതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഷാഫി വ്യക്തമാക്കുന്നു.


ഫേസ്ബുക്ക് കുറിപ്പ് വായിക്കാം;

എന്റെ കൂട്ടുകാരന്‍ ഷറഫു ഇന്നത്തെ ഫ്‌ലൈറ്റ് അപകടത്തില്‍ മരണപ്പെട്ട വാര്‍ത്ത വളരെ വേദനയോടെയാണ് കേട്ടത്.. നാട്ടിലേക്ക് പുറപ്പെടും മുമ്പ് യാത്ര പറയാന്‍ എന്റെ ഹോട്ടലില്‍ വന്നിരുന്നു..

എന്തോ എന്നത്തേക്കാളും ഇന്നൊരു പ്രത്യേക ടെന്‍ഷന്‍ തോന്നുന്നു എന്നൊക്കെ പറഞ്ഞു കരഞ്ഞു..എന്തോ ഒരപകടം മുന്‍കൂട്ടി കണ്ടപോലെ.. പോകുന്ന സമയത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞിട്ട് ഒരു സംഖ്യ എന്നെ ഏല്പിച്ചിട്ടാണ് അവന്‍ പോയത്..കൊറോണ സമയത്തും ഷറഫു പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പൈസ ഏല്‍പ്പിച്ചിരുന്നു...

ഒരു വലിയ പുണ്യം ചെയ്തിട്ടാണ് ഷറഫു യാത്രയായത്..അള്ളാഹു എന്റെ സുഹൃത്തിന്റെ സ്വദഖ സ്വീകരിക്കട്ടെ, അതിന്റെ പുണ്യം അള്ളാഹു അവന്റെ ഖബറിലേക്ക് എത്തിക്കട്ടെ..ആമീന്‍ യാ റബ്ബല്‍ ആലമീന്‍

ഷാഫി പറക്കുളം.

Other News in this category



4malayalees Recommends