ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സര്‍വേ ഫലം; സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനം പേരും പറഞ്ഞത് ഏറ്റവും മികച്ച പ്രധാനമന്ത്രി മോദിയാണെന്ന്; 14 ശതമാനം പേരുടെ പിന്തുണയുമായി രണ്ടാംസ്ഥാനത്തെത്തി എ ബി വാജ്പേയി

ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സര്‍വേ ഫലം; സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനം പേരും പറഞ്ഞത് ഏറ്റവും മികച്ച പ്രധാനമന്ത്രി മോദിയാണെന്ന്;  14 ശതമാനം പേരുടെ പിന്തുണയുമായി രണ്ടാംസ്ഥാനത്തെത്തി എ ബി വാജ്പേയി

ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സര്‍വേ ഫലം. ഇന്ത്യ ടുഡേ ഗ്രൂപ്പ് - കാര്‍വി ഇന്‍സൈറ്റ്‌സ് മൂഡ് ഓഫ് ദ നേഷന്‍ സര്‍വേയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ വ്യക്തമായത്. സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനം പേരും പറഞ്ഞത് ഏറ്റവും മികച്ച പ്രധാനമന്ത്രി മോദിയാണെന്നായിരുന്നു. 14 ശതമാനം പേരുടെ പിന്തുണയുമായി മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ എ ബി വാജ്പേയി രണ്ടാം സ്ഥാനത്തെത്തി.


ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയ്ക്കാണ് സര്‍വേയില്‍ മൂന്നാം സ്ഥാനം ലഭിച്ചത്. 12 ശതമാനം പേരാണ് ഇന്ദിരാ ഗാന്ധിയെ പിന്തുണച്ചത്. മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റുവിനും മന്‍മോഹന്‍ സിങിനും ഏഴു ശതമാനം പിന്തുണ ലഭിച്ചപ്പോള്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയ്ക്ക് ലഭിച്ചത് അഞ്ച് ശതമാനം പേരുടെ പിന്തുണയായിരുന്നു. മുന്‍പ് നടന്ന മൂഡ് ഓഫ് ദ നേഷന്‍ സര്‍വേയിലും പ്രധാനമന്ത്രി മോദിയ്ക്കായിരുന്നു ഒന്നാം സ്ഥാനമെങ്കിലും രണ്ടാം സ്ഥാനത്ത് ഇന്ദിരാ ഗാന്ധിയായിരുന്നു. എന്നാല്‍ ഇത്തവണ രണ്ടാം സ്ഥാനം വാജ്‌പേയ്ക്കാണ് കിട്ടിയത് എന്നതാണ് ശ്രദ്ധേയം,

10ല്‍ ഏഴ് റൗണ്ടുകളിലും മോദി തന്നെയായിരുന്നു സര്‍വേയില്‍ മുന്നില്‍. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പ്രധാനമന്ത്രി മോദിയ്ക്ക് 10 ശതമാനം അധിക പിന്തുണയും നേടാനായിട്ടുണ്ടെന്ന് സര്‍വേ ഫലം സൂചിപ്പിക്കുന്നു. കഴിഞ്ഞ തവണ 37 ശതമാനം പേര്‍ മോദിയെ പിന്തുണച്ചപ്പോള്‍ 14 പേരായിരുന്നു ഇന്ദിരാ ഗാന്ധിയെ പിന്തുണച്ചത്. 2016ലെ സര്‍വേയില്‍ ഇന്ദിരാ ഗാന്ധിയ്ക്കും വാജ്പേയ്ക്കും പിന്നിലായി 17 ശതമാനം പേരുടെ പിന്തുണയുാമായി മൂന്നാം സ്ഥാനം മാത്രമായിരുന്നു മോദിയ്ക്ക് ഉണ്ടായിരുന്നത്.
Other News in this category4malayalees Recommends