സംസ്ഥാനത്ത് ഇന്ന് മരിച്ചത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് പേര്‍; ഇന്ന് മരണപ്പെട്ടത് മലപ്പുറം,എറണാകുളം, കണ്ണൂര്‍ സ്വദേശികള്‍

സംസ്ഥാനത്ത് ഇന്ന് മരിച്ചത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് പേര്‍; ഇന്ന് മരണപ്പെട്ടത് മലപ്പുറം,എറണാകുളം, കണ്ണൂര്‍ സ്വദേശികള്‍

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു. മലപ്പുറം,എറണാകുളം, കണ്ണൂര്‍ സ്വദേശികളാണ് ഇന്ന് മരണപ്പെട്ടത്. ഇവരുടെ മരണം കൊവിഡ് മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.


കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സി.സി.രാഘവനാണ് കൊവിഡ് ബാധിച്ചു മരിച്ചവരില്‍ ഒരാള്‍. 71 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരത്ത് ചികിത്സയിലിരിക്കെയാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറം പള്ളിക്കല്‍ സ്വദേശിനി നഫീസയാണ് കൊവിഡ് ബാധിച്ചു മരിച്ച രണ്ടാമത്തെയാള്‍. 52 വയസായിരുന്നു. ഇന്ന് രാവിലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വച്ചാണ് ഇവര്‍ മരണപ്പെട്ടത്.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന മറ്റൊരു കൊവിഡ് രോഗിയും ഇന്ന് മരണപ്പെട്ടിട്ടുണ്ട്. കൊവിഡ് പൊസീറ്റീവായി ചികിത്സയിലായിരുന്ന പള്ളുരുത്തി വെളി ചെറുപറമ്പ് സ്വദേശി ഗോപിയാണ് മരിച്ചത്. 68 വയസായിരുന്നു. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴയിലെ എന്‍ഐവി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് നേരത്തെ കരള്‍, വൃക്ക രോഗങ്ങള്‍ കൂടിയുണ്ടായിരുന്നുവെന്നാണ് വിവരം.

Other News in this category4malayalees Recommends