'റെസ്റ്റ് ഇന്‍ പീസ് വിങ് കമാന്‍ഡര്‍. അങ്ങയെ വ്യക്തിപരമായി അറിയുമെന്നതില്‍ അഭിമാനിക്കുന്നു. നമ്മുടെ സംഭാഷണങ്ങള്‍ എന്നുമോര്‍ക്കും സാര്‍'; കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച പൈലറ്റ് ഡിവി സാഠെയ്ക്ക് ആദരാഞ്ജലികളുമായി നടന്‍ പൃഥ്വിരാജ്

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച പൈലറ്റ് ഡിവി സാഠെയ്ക്ക് ആദരാഞ്ജലികളുമായി നടന്‍ പൃഥ്വിരാജ്. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു പൃഥ്വി തന്റെ അനുശോചനം രേഖപ്പെടുത്തിയത്. ക്യാപ്റ്റന്‍ സാഠേയുമായുള്ള വ്യക്തിപരമായ ബന്ധത്തെ കുറിച്ചും പൃഥ്വിരാജ് തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.

''റെസ്റ്റ് ഇന്‍ പീസ് വിങ് കമാന്‍ഡര്‍. അങ്ങയെ വ്യക്തിപരമായി അറിയുമെന്നതില്‍ അഭിമാനിക്കുന്നു. നമ്മുടെ സംഭാഷണങ്ങള്‍ എന്നുമോര്‍ക്കും സാര്‍'' എന്നായിരുന്നു പൃഥ്വിയുടെ പോസ്റ്റ്. സാഠേയുടെ ചിത്രവും പൃഥ്വി പങ്കുവച്ചിട്ടുണ്ട്.

അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം പതിനെട്ട് കവിഞ്ഞു. കുട്ടികളടക്കമുള്ളവരാണ് മരണപ്പെട്ടത്. പൈലറ്റ് ദീപക് വസന്ത് സഠേയുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് അപകടത്തിന്റെ ആഘാതം കുറഞ്ഞതെന്ന് ഏവരും ഒരേ സ്വരത്തില്‍ പറയുമ്പോഴും സംഭവ സ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരിച്ചിരുന്നു.
Other News in this category4malayalees Recommends