ഡോ: ആനിപോളിന് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് നഴ്‌സ് പ്രാക്റ്റീഷണര്‍ എക്‌സലന്‍സ് അവാര്‍ഡ്

ഡോ: ആനിപോളിന് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് നഴ്‌സ് പ്രാക്റ്റീഷണര്‍ എക്‌സലന്‍സ് അവാര്‍ഡ്

ന്യൂയോര്‍ക്ക്: ഡോ: ആനിപോളിന് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് നഴ്‌സ് പ്രാക്റ്റീഷണേഴ്സിന്റെ (AANP) എക്‌സലന്‍സ് അവാര്‍ഡ്. ന്യൂയോര്‍ലീന്‍സില്‍ ജൂണ്‍ 23-28 തീയതികളില്‍ നടക്കാനിരുന്ന AANP കോണ്‍ഫെറെന്‍സ് കോവിഡ് - 19 മൂലം റദ്ദാക്കിയതിനാല്‍ അവാര്‍ഡ് തപാല്‍ വഴിയാണ് ലഭിച്ചത്.


ആധുരസേവന രംഗത്തും രാഷ്ട്രീയ രംഗത്തും പല മാറ്റങ്ങള്‍ വരുത്താനും നഴ്‌സ് പ്രാക്റ്റീഷണേഴ്സിന്റെയും, നഴ്‌സസ്സിന്റെയും ഉന്നമനത്തിനായി അസോസിയേഷന്‍സ് രൂപീകരിക്കുകയും അവരെ സേവനരംഗത്തും, ഉന്നത വിദ്യാഭ്യാസത്തിനും പ്രോത്സാഹിപ്പിക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്ത സേവനത്തിനുള്ള അംഗീകാരമാണ് ഈ അവാര്‍ഡ്.

പൊതുജന ആരോഗ്യത്തിനു വേണ്ടി ഹെല്‍ത്ത് ഫെയര്‍, ഹെല്‍ത്ത് എഡ്യൂക്കേഷന്‍ എന്നിവക്കൊപ്പം CPR ഇന്‍സ്ട്രക്ടര്‍ കൂടിയായ ഡോ.ആനി ''ഫാമിലി ആന്‍ഡ് ഫ്രണ്ട്‌സ്' CPR- കമ്മ്യൂണിറ്റി സെന്ററിലും, ചര്‍ച്ചസിലും ചെയ്യാന്‍ നേതൃത്വം കൊടുത്തത് വളരെ അധികം പേരുടെ ജീവിതം രക്ഷിക്കാന്‍ സാധിച്ചിട്ടുള്ളതാണ്. മൂന്നാം തവണയും റോക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററായ് തിരഞ്ഞെടുക്കപ്പെട്ട ഇവര്‍ വൈസ് ചെയര്‍ കൂടിയാണ്.

ലെജിസ്ലേറ്റര്‍ എന്ന നിലയില്‍ പൊതുജന ആരോഗ്യത്തിനു വേണ്ടി പല പോളിസികളും കൊണ്ടുവരികയും NYSNA യുടെ സേഫ്സ്റ്റാഫിംഗ് റെസൊല്യൂഷന്‍ ലെജിസ്ലേറ്റര്‍റില്‍ ഫുള്‍ സപ്പോര്‍ട്ടോടുകൂടി പാസാക്കുകയും ചയ്തു.അതുപോലെ ഹെയ്റ്റിയില്‍ ഹരിക്കയിന്‍ സമയത്ത് ഹെയ്റ്റി നഴ്‌സസ് അസ്സോസിയേഷനോടൊപ്പം (HANA)

ഹെയ്റ്റിയില്‍ ഒരാഴ്ച മെഡിക്കല്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞു. നായാക്ക് NAACP - യോടൊപ്പം ഹെല്‍ത്ത് കോര്‍ഡിനേറ്ററായും മികച്ച സേവനം കാ ഴ്ച വച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ ഇന്ദിരഗാന്ധിയില്‍ നിന്നും നഴ്‌സിംഗ് എക്‌സല്ലന്‍സ് അവാര്‍ഡ്, അമേരിക്കയില്‍ നിന്നും റോക്ലാന്‍ഡിലെ നഴ്‌സിംഗ് എക്‌സല്ലന്‍സ് അവാര്‍ഡ്, നഴ്‌സിംഗ് സ്‌പെക്ട്രം അവാര്‍ഡ് തുടങ്ങിയ ഉള്‍പ്പെടെ ധാരാളം സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട് . പലപ്രാവശ്യം സേവനമികവ് തെളിയിച്ച ഡോ: ആനിപോളിന് എല്ലാവിധ ആശംസകളും അനുമോദനങ്ങളും നേരുന്നു.

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

Other News in this category



4malayalees Recommends