ന്യൂ സൗത്ത് വെയില്‍സിലെ സൗത്ത് കോസ്റ്റില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കം രൂക്ഷം ; നാളെ അവസ്ഥ കൂടുതല്‍ മോശമാകുമെന്ന് മുന്നറിയിപ്പ്; നദികള്‍ കരകവിഞ്ഞ് നാളെ തുടരന്‍ വെള്ളപ്പൊക്കമുണ്ടാകും; മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയുള്ള കാറ്റടിക്കും

ന്യൂ സൗത്ത് വെയില്‍സിലെ സൗത്ത് കോസ്റ്റില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കം രൂക്ഷം ; നാളെ അവസ്ഥ കൂടുതല്‍ മോശമാകുമെന്ന് മുന്നറിയിപ്പ്; നദികള്‍ കരകവിഞ്ഞ് നാളെ തുടരന്‍  വെള്ളപ്പൊക്കമുണ്ടാകും; മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയുള്ള കാറ്റടിക്കും
പെട്ടെന്നുള്ള വെള്ളപ്പൊക്കമുണ്ടായ ന്യൂ സൗത്ത് വെയില്‍സിലെ സൗത്ത് കോസ്റ്റിലെ സ്ഥിതി വീക്കെന്‍ഡോടെ കൂടുതല്‍ വഷളാകുമെന്ന മുന്നറിയിപ്പ് ശക്തമായി. ശക്തമായ തിരകളുടെ ആക്രമണമാണ് ഇവിടെ വെള്ളം പെട്ടെന്ന് കുതിച്ച് കയറി പ്രളയത്തിന് വഴിയൊരുക്കിയതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. നാളെ അതായത് ഞായറാഴ്ച സ്ഥിതിഗതികള്‍ ഇനിയും വഷളായി ഇവിടെ പ്രളയം ശകതമായേക്കുമെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജി പ്രവചിക്കുന്നത്.

പ്രതികൂലമായ കാലാവസ്ഥ കാരണം സഹായം അഭ്യര്‍ത്ഥിച്ച് ചുരുങ്ങിയത് 200 ഫോണ്‍ വിളികളെങ്കിലും ലഭിച്ചിരുന്നുവെന്നാണ് എസ്ഇഎസ് വെളിപ്പെടുത്തുന്നത്. ഇന്ന് അതായത് ശനിയാഴ്ച വെള്ളക്കെട്ടില്‍ നിരവധി വാഹനങ്ങള്‍ അകപ്പെട്ടിരുന്നു. നോവ്രയില്‍ 204 മില്ലീമീറ്റര്‍ മഴ പെയ്തിരുന്നു. ഇവിടെ വെള്ളക്കെട്ടിലകപ്പെട്ട കാറില്‍ നിന്നും മൂന്ന് സ്ത്രീകളെ രക്ഷിച്ചിരുന്നു.ഫോക്‌സ്ഗ്രൗണ്ടില്‍ 159 മില്ലീമീറ്റര്‍ മഴയും പോര്‍ട്ട് കെംബ്ലയില്‍ 106 മില്ലീമീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയത്.

ഡ്യൂവ, മോരുയ, ബെഗ എന്നീ നദികള്‍ കരകവിയുന്നത് തുടരുന്നുവെന്നും ഇത് ഞായറാഴ്ച കൂടുതല്‍ വഷളായി കരകളില്‍ ഇനിയും വെള്ളം കയറയുമെന്നുമാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പേകുന്നത്. പ്രതികൂലമായ കാലാവസ്ഥയില്‍ ആരും സര്‍ഫിംഗിന് ഇറങ്ങരുതെന്നും ചിലയിടങ്ങളില്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.സൗത്ത് കോസ്റ്റില്‍ കഴിഞ്ഞ മാസവും കടുത്ത മഴ കാരണം ബുദ്ധിമുട്ടുകളേറെയുണ്ടായിരുന്നു. അതില്‍ നിന്നും കരകയറുന്നതിന് മുമ്പാണ് വീണ്ടും ഇവിടെ വെള്ളപ്പൊക്കമെത്തിയിരിക്കുന്നത്.

Other News in this category4malayalees Recommends