വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ വിനോദസഞ്ചാര മേഖലയെ കോവിഡ് ആഘാതത്തില്‍ നിന്നും കരകയറ്റാന്‍ 150 മില്യണ്‍ ഡോളര്‍; ലക്ഷ്യം കൊറോണ നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിയ ശേഷം കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കല്‍

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ വിനോദസഞ്ചാര മേഖലയെ കോവിഡ് ആഘാതത്തില്‍ നിന്നും കരകയറ്റാന്‍  150 മില്യണ്‍ ഡോളര്‍; ലക്ഷ്യം കൊറോണ നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിയ ശേഷം കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കല്‍
കോവിഡ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ വിനോദസഞ്ചാര മേഖലയെ കരകയറ്റുന്നതിനായി സ്‌റ്റേറ്റിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങള്‍ക്ക് മുഖം മിനുക്കുന്നതിനായി 150 മില്യണ്‍ ഡോളര്‍ അനുവദിക്കുന്നു. സ്‌റ്റേറ്റിലെ കോവിഡ് നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റുന്നതിനെ തുടര്‍ന്ന് അഭ്യന്തര സന്ദര്‍ശകരെയും വിദേശികളെയും ഇവിടങ്ങളിലേക്ക് കൂടുതലായി ആകര്‍ഷിച്ച് ടൂറിസം മേഖലയെ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും വേഗത്തില്‍ കരകയറ്റുകയാണിതിന്റെ ലക്ഷ്യം.

ഇത് പ്രകാരം റോട്ട്‌നെസ്റ്റ് ഐലന്റ്, പെര്‍ത്ത് സൂ, കിംഗ്‌സ് പാര്‍ക്ക്, കരിജിനി നാഷണല്‍ പാര്‍ക്ക് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങള്‍ക്കാണ് സര്‍ക്കാരിന്റെ ധനസഹായം ലഭിക്കാന്‍ പോകുന്നത്. ഇതിന്റെ ഭാഗമായി റോട്ട്‌നെസ്റ്റ് ഐലന്റുമായി ബന്ധപ്പെട്ട റോഡുകള്‍, ജലവിതരണം, ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിനായി 31 മില്യണ്‍ ഡോളറായിരിക്കും ചെലവാക്കുന്നത്. നേരത്തെ ക്വാറന്റൈന്‍ സോണായിരുന്ന ഇവിടം കോവിഡ് ഭീഷണി ശമിച്ചിരിക്കുന്നതിനാല്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തിയിട്ടുണ്ട്.

പുതിയ പദ്ധതിയുടെ ഭാഗമായി പെര്‍ത്തിലെ മൃഗശാലക്ക് 10 മില്യണ്‍ ഡോളറായിരിക്കും ലഭിക്കുന്നത്. ഇവിടുത്തെ കഫെയും ഫംക്ഷന്‍ ഏരിയകളും അപ്‌ഗ്രേഡ് ചെയ്യാനുമാണീ തുക ഉപയോഗിക്കുന്നത്. കരിജിനി നാഷണല്‍ പാര്‍ക്കിലെ കാംപ്‌സൈറ്റുകളും ബോര്‍ഡ് വാക്കുകളും പുതുതായി നിര്‍മിക്കാനാണ് പുതിയ ഫണ്ട് വിനിയോഗിക്കുക. മുന്‍ഡാറിംഗ്, കലാമുണ്ട എന്നിവിടങ്ങളില്‍ ബൈക്ക് ട്രെയില്‍സുണ്ടാക്കാന്‍ മറ്റൊരു 20 മില്യണ്‍ ഡോളര്‍ വകയിരുത്തുന്നുണ്ട്.കിംഗ്‌സ്പാര്‍ക്കില്‍ ആര്‍ട്ട് ആന്‍ഡ് കല്‍ച്ചറല്‍ ആക്ടിവിറ്റികള്‍ക്കായി സ്ഥിരമായ സ്റ്റേജ് നിര്‍മിക്കാന്‍ ഒരു മില്യണ്‍ ഡോളര്‍ വകയിരുത്തും.

Other News in this category4malayalees Recommends