വിക്ടോറിയയില്‍ കോവിഡ് സമ്പര്‍ക്കത്തിലായവരുടെ ഹോട്ടല്‍ ക്വാറന്റൈന്‍ പാളിച്ചകളുമായി ബന്ധപ്പെട്ട ആശങ്കകള്‍ ശക്തം; ഇതിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ ലഭിച്ച അറിവേയുള്ളൂവെന്നും ഭൂരിഭാഗവും കിംവദന്ദികളെന്നും ചീഫ് ഹെല്‍ത്ത് ഓഫീസര്‍

വിക്ടോറിയയില്‍ കോവിഡ് സമ്പര്‍ക്കത്തിലായവരുടെ ഹോട്ടല്‍ ക്വാറന്റൈന്‍ പാളിച്ചകളുമായി ബന്ധപ്പെട്ട  ആശങ്കകള്‍ ശക്തം; ഇതിനെക്കുറിച്ച്  മാധ്യമങ്ങളിലൂടെ ലഭിച്ച അറിവേയുള്ളൂവെന്നും ഭൂരിഭാഗവും കിംവദന്ദികളെന്നും ചീഫ് ഹെല്‍ത്ത് ഓഫീസര്‍
വിക്ടോറിയയില്‍ കോവിഡ് സമ്പര്‍ക്കത്തിലായവരുടെ ഹോട്ടല്‍ ക്വാറന്റൈനില്‍ വരുന്ന പാളിച്ചകളുമായി ബന്ധപ്പെട്ട ആശങ്കകള്‍ ശക്തമാകുന്നു. ഇത്തരത്തിലുള്ള പിഴവുകളാണ് സ്റ്റേറ്റില്‍ രണ്ടാം കോവിഡ് തരംഗമുണ്ടാകുന്നതിന് പ്രധാന കാരണമായി വര്‍ത്തിച്ചതെന്ന വിമര്‍ശനവും ശക്തമാണ്. ഇത് സംബന്ധിച്ച പിഴവുകളുടെ പേരില്‍ വിക്ടോറിയയിലെ ചീഫ് ഹെല്‍ത്ത് ഓഫീസറായ ബ്രെറ്റ് സട്ടന്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സ്‌റ്റേറ്റിലെ ഹോട്ടല്‍ ക്വാറന്റൈനിലുണ്ടെന്നാരോപിക്കപ്പെടുന്ന പാളിച്ചകളെക്കുറിച്ച് താന്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും സട്ടന്‍ പ്രതികരിച്ചിട്ടുണ്ട്.

വ്യാഴാഴ്ച ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വിധേയനായപ്പോള്‍ പ്രീമിയറായ ഡാനിയേല്‍ ആന്‍ഡ്ര്യൂസ് വളരെ ചുരുങ്ങിയ വാക്കുകളിലാണ് ഉത്തരമേകിയിരിക്കുന്നത്.സ്റ്റാംഫോര്‍ഡ് ഹോട്ടല്‍, റൈഡ്ജ് ഹോട്ടല്‍ എന്നിവിടങ്ങളിലെ ക്വാറന്റൈനിലെ പിഴവുകളെക്കുറിച്ച് അറിയാമെന്നും ഇതിനെ തുടര്‍ന്നുണ്ടായ രോഗപ്പകര്‍ച്ചകളോട് തന്റെ പബ്ലിക്ക് ഹെല്‍ത്ത് ടീം വളരെ മാതൃകാപരമായി പ്രതികരിച്ചിട്ടുണ്ടെന്നും വേണ്ടത് അനുവര്‍ത്തിച്ചിട്ടുണ്ടെന്നും സട്ടന്‍ പറയുന്നു.

എന്നാല്‍ ഇവിടുത്തെ സ്റ്റാഫിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളെക്കുറിച്ചും മറ്റും താന്‍ മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും ഇവയില്‍ നല്ലൊരു ഭാഗവും കിംവന്ദികളാണെന്നും സട്ടന്‍ പറയുന്നു.സ്റ്റാംഫോര്‍ഡ് ഔട്ട്‌ബ്രേക്ക് റൈഡ്ജ്‌സ് ഔട്ട്‌ബ്രേക്കിനേക്കാള്‍ വ്യാപകമായിരുന്നുവെന്നും എന്നാല്‍ ഇവ തമ്മിലുള്ള അനുപാതം തനിക്കറിയില്ലെന്നും സട്ടന്‍ പറയുന്നു. സ്റ്റേറ്റിലെ ഹോട്ടല്‍ ക്വാറന്റൈന്‍ സ്‌കീമിനെക്കുറിച്ചുള്ള അന്വേഷണം സ്‌റ്റേജ് 4 ലോക്ക്ഡൗണ്‍ കാരണം വൈകിയിരിക്കുകയാണ്. എന്നാല്‍ ഇക്കാരണത്താല്‍ ഹോട്ടല്‍ ക്വാറന്റൈന്‍ പിഴവുകളെക്കുറിച്ച് അധികൃതര്‍ ഉത്തരം പറയേണ്ടെന്നില്ലെന്നാണ് മുന്‍ ജഡ്ജായ ജെന്നിഫര്‍ കോട്ട് പറയുന്നത്.

Other News in this category4malayalees Recommends