ഓസ്‌ട്രേലിയയിലേക്ക് ഇറക്കുമതി ചെയ്യുന്ന പൂക്കളില്‍ പകുതിയുമെത്തുന്ന വിദേശത്ത് നിന്ന്; ഇവ കടുത്ത ബയോസെക്യൂരിറ്റി ഭീഷണിയുയര്‍ത്തുന്നു; മറ്റ് രാജ്യങ്ങളില്‍ നിന്നുമെത്തുന്ന പൂക്കള്‍ക്കൊപ്പം കീടങ്ങളും രോഗങ്ങളും പകരുന്നുവെന്ന് മുന്നറിയിപ്പ്

ഓസ്‌ട്രേലിയയിലേക്ക് ഇറക്കുമതി ചെയ്യുന്ന പൂക്കളില്‍ പകുതിയുമെത്തുന്ന വിദേശത്ത് നിന്ന്; ഇവ കടുത്ത ബയോസെക്യൂരിറ്റി ഭീഷണിയുയര്‍ത്തുന്നു; മറ്റ് രാജ്യങ്ങളില്‍ നിന്നുമെത്തുന്ന പൂക്കള്‍ക്കൊപ്പം കീടങ്ങളും രോഗങ്ങളും പകരുന്നുവെന്ന് മുന്നറിയിപ്പ്
ഓസ്‌ട്രേലിയക്കാര്‍ വാങ്ങി ഉപയോഗിക്കുന്ന ഫ്രഷ് പൂക്കളില്‍ നല്ലൊരു ഭാഗവും വിദേശത്ത് നിന്നുമെത്തുന്നവയാണെന്നും അക്കാരണത്താല്‍ ഇവ വന്‍ ബയോസെക്യൂരിറ്റി പ്രശ്‌നങ്ങളുയര്‍ത്തുന്നുവെന്നുമുള്ള ആരോപണം ശക്തമായി. പ്രധാനമായും കെനിയ, ഇക്വഡോര്‍, കൊളംബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണിവയെത്തുന്നത്. ഇവിടെ ഉപയോഗിക്കുന്ന പൂക്കളില്‍ ഓസ്‌ട്രേലിയയില്‍ വിളയിക്കുന്നവയുണ്ടെങ്കിലും പകുതിയോളം പൂക്കളെങ്കിലും വിദേശത്ത് നിന്നാണെത്തുന്നതെന്നും ഇവ ബയോസെക്യൂരിറ്റിക്ക് കടുത്ത ഭീഷണിയാണുയര്‍ത്തുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.

വിന്റര്‍ മാസങ്ങളില്‍ രാജ്യത്ത് നിറമേറിയ പൂക്കള്‍ കുറയുന്നതിനാല്‍ ആ വേളയില്‍ ഇവിടെ ഉപയോഗിക്കുന്ന പൂക്കളില്‍ 90 ശതമാനവും വിദേശത്ത് നിന്നുമെത്തുന്ന അവസ്ഥയുണ്ടെന്നും വെളിപ്പെട്ടുണ്ടെന്നാണ് ഫ്‌ലോറല്‍ ഡിസൈനറായ ജോണ്‍ ഇമാനുവേല്‍ ഗ്രിമ പറയുന്നത്.റോസുകള്‍, കാര്‍നേഷന്‍സ്, ക്രിസാന്തെമംസ് എന്നിവയാണ് രാജ്യത്തേക്ക് കൂടുതലായി ഇറക്കുമതി ചെയ്യുന്നതെന്നാണ് ന്യൂ സൗത്ത് വെയില്‍സിലെ ഫ്‌ലവര്‍ ഗ്രോയറായ സാല്‍ റുസോ പറയുന്നു.

ഇത്തരത്തില്‍ വിദേശത്ത് നിന്നുമെത്തിക്കുന്ന പൂക്കള്‍ കടുത്ത ബയോസെക്യൂരിറ്റി ഭീഷണിയുയര്‍ത്തുന്നുവെന്ന് റുസോയും മുന്നറിയിപ്പേകുന്നു. ഈ മുന്നറിയിപ്പിനോട് നാഷണല്‍ ലോബി ഗ്രൂപ്പും യോജിക്കുന്നു. ഫെഡറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ പുറത്ത് വിട്ട കണക്ക് പ്രകാരം കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങള്‍ക്കിടെ ഓസ്‌ട്രേലിയയിലേക്ക് ഇറക്കുമതി ചെയ്ത പൂക്കളില്‍ 63 ശതമാനവും ഒരു രാജ്യത്ത് നിന്നാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്.

ഇത് വഴി ആ രാജ്യത്ത് നിന്നും കീടങ്ങളും രോഗങ്ങളുമെത്തി ഇവിടെ പടരാന്‍ വഴിയൊരുക്കിയെന്നും വെളിപ്പെട്ടിരിക്കുന്നു. പൂ ഇറക്കുമതിയില്‍ 19 ശതമാനത്തിനും 41 ശതമാനത്തിനുമിടയില്‍ എത്തുന്നത് മറ്റ് മൂന്ന് രാജ്യങ്ങൡ നിന്നാണെന്നും അവിടെ നിന്നുമെത്തുന്ന പൂക്കളും ഇതേ ഭീഷണിയുയര്‍ത്തുന്നുവെന്നും മുന്നറിയിപ്പുണ്ട്.

Other News in this category4malayalees Recommends