'ഉറക്കംതൂങ്ങിയായ ജോ ബൈഡനോട് ഞാന്‍ പരാജയപ്പെടണമെന്നാണ് ചൈനയുടെ ആഗ്രഹം; ജോ ബൈഡന്‍ അധികാരത്തിലെത്തിയാല്‍ നമ്മുടെ രാജ്യം സ്വന്തമാക്കാമെന്ന് ചൈന ആഗ്രഹിക്കുന്നുണ്ട്'; ആരോപണങ്ങളുമായി വീണ്ടും ട്രംപ്

'ഉറക്കംതൂങ്ങിയായ ജോ ബൈഡനോട് ഞാന്‍ പരാജയപ്പെടണമെന്നാണ് ചൈനയുടെ ആഗ്രഹം; ജോ ബൈഡന്‍ അധികാരത്തിലെത്തിയാല്‍ നമ്മുടെ രാജ്യം സ്വന്തമാക്കാമെന്ന് ചൈന ആഗ്രഹിക്കുന്നുണ്ട്'; ആരോപണങ്ങളുമായി വീണ്ടും ട്രംപ്

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ജോ ബൈഡനോട് താന്‍ തോല്‍ക്കുന്നത് കാണാന്‍ ചൈന കാത്തിരിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂജഴ്സിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ ഈ വെളിപ്പെടുത്തല്‍.ഉറക്കംതൂങ്ങിയായ ജോ ബൈഡനോട് ഞാന്‍ പരാജയപ്പെടണമെന്നാണ് ചൈനയുടെ ആഗ്രഹം. വരുന്ന തെരഞ്ഞെടുപ്പില്‍ അത് കാണാനാണ് അവര്‍ കാത്തിരിക്കുന്നത്. ജോ ബൈഡന്‍ അധികാരത്തിലെത്തിയാല്‍ നമ്മുടെ രാജ്യം സ്വന്തമാക്കാമെന്ന് ചൈന ആഗ്രഹിക്കുന്നുണ്ട്- ട്രംപ് പറഞ്ഞു.

അതേസമയം ഇറാനും ഇത്തരത്തില്‍ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി. നവംബറിലെ തെരഞ്ഞടുപ്പില്‍ ഞാന്‍ പരാജയപ്പെടുന്നത് കാണാന്‍ ഇറാനും ആഗ്രഹിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഇറാന്റെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കും- ട്രംപ് പറഞ്ഞു.
Other News in this category4malayalees Recommends