കരിപ്പൂര്‍ വിമാന അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു; വിമാനമിറങ്ങിയത് ദിശ തെറ്റിയെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

കരിപ്പൂര്‍ വിമാന അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു; വിമാനമിറങ്ങിയത് ദിശ തെറ്റിയെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

കരിപ്പൂര്‍ വിമാന അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു. വിമാനമിറങ്ങിയത് ദിശ തെറ്റിയെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് കൂടുതല്‍ പരിശോധനകള്‍ ഉണ്ടാകും. ഡിജിസിഎ ഉദ്യോഗസ്ഥരും എയര്‍ ഇന്ത്യ വിദഗ്ധ സംഘവും ഇന്നലെ കരിപ്പൂരിലെത്തി പരിശോധന നടത്തിയിരുന്നു.


ഡിജിസിഎ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകും. വിമാനത്താവളത്തില്‍ ഗുരുതര സുരക്ഷാവീഴ്ചകളുള്ളതായി കഴിഞ്ഞ വര്‍ഷം തന്നെ മുന്നറിയിപ്പ് നല്‍കിയതായി ഡിജിസിഎ അധികൃതര്‍ പറഞ്ഞു. ബ്രേക്ക് സംവിധാനത്തിന്റെ പിഴവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

വെള്ളിയാഴ്ച രാത്രിയാണ് കരിപ്പൂരില്‍ അപകടമുണ്ടായത്. ലാന്‍ഡിംഗില്‍ കൃത്യമാകാത്തത് ബ്രേക്ക് സംവിധാനം തകരാറിലാക്കി. ടയറിനും റണ്‍വേയ്ക്കും ഇടയിലെ വെള്ളപ്പാളിയും വിമാനം തെന്നിമാറാന്‍ കാരണമായി. വിമാനത്തിലെ ബ്ലാക്ക് ബോക്സിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക നിഗമനം. വിമാനം ലാന്‍ഡ് ചെയ്തത് വെള്ളം കൂടുതലുള്ള മേഖലയിലായിരുന്നു.

ഇത് തന്നെയായിരിക്കും അന്തിമ റിപ്പോര്‍ട്ടിലും ഉണ്ടാകുകയെന്നാണ് വിവരം. ഇതിന് ശാസ്ത്രീയമായ തെളിവുണ്ട്. സാധാരണ ടേബിള്‍ ടോപ്പ് എയര്‍പോര്‍ട്ടുകളില്‍ മഴ കനത്താല്‍ ലാന്‍ഡിംഗ് അനുമതി നല്‍കാറില്ല. അപകടമുണ്ടായ ദിവസം നിശ്ചിത ശതമാനത്തേക്കാള്‍ അളവ് മഴയുണ്ടായിരുന്നു. 18 പേരാണ് അപകടത്തില്‍ മരണപ്പെട്ടത്.

Other News in this category4malayalees Recommends