സംസ്ഥാനത്ത് രോഗ വ്യാപനം വര്‍ധിക്കുന്നു; ഓഗസ്റ്റ് മാസത്തില്‍ എട്ട് ദിവസത്തിനിടെ രോഗം ബാധിച്ചത് 9507 പേര്‍ക്ക്; 33 മരണങ്ങളും ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തു

സംസ്ഥാനത്ത് രോഗ വ്യാപനം വര്‍ധിക്കുന്നു; ഓഗസ്റ്റ് മാസത്തില്‍ എട്ട് ദിവസത്തിനിടെ രോഗം ബാധിച്ചത് 9507 പേര്‍ക്ക്; 33 മരണങ്ങളും ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തു

സംസ്ഥാനത്ത് രോഗ വ്യാപനം വര്‍ധിക്കുന്നു. ഓഗസ്റ്റ് മാസത്തില്‍ എട്ട് ദിവസത്തിനിടെ രോഗം ബാധിച്ചത് 9507 പേര്‍ക്കാണ്. ഈ ദിവസങ്ങളില്‍ 33 മരണങ്ങളും ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ പട്ടികയില്‍ നിന്നൊഴിവാക്കിയ 26 മരണങ്ങളും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് അഞ്ചുതെങ്ങില്‍ മാത്രം മൂന്ന് ദിവസത്തിനിടെ 302 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോക്ക് ഡൗണ്‍ ഒരു മാസം പിന്നിട്ടിട്ടും അഞ്ചുതെങ്ങില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.


സംസ്ഥാനത്ത് ഓഗസ്റ്റ് മാസം നിര്‍ണായകമാകുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഓഗസ്റ്റ് മാസത്തില്‍ പ്രതിദിന കേസുകള്‍ ആയിരത്തില്‍ താഴെ നിന്നത് ഒരു ദിവസം മാത്രമാണ്. എട്ട് ദിവസത്തിനിടെയുണ്ടായ 9507 കേസുകളില്‍ 2333 പേരും തിരുവനന്തപുരം ജില്ലയിലാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനവും ഉറവിടം അറിയാത്ത രോഗികളുടെ എണ്ണവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് വരും ദിവസങ്ങള്‍ അതീവ നിര്‍ണായകമായിരിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Other News in this category4malayalees Recommends