ജയ് ശ്രീരാം, മോദി സിന്ദാബാദ് എന്നിങ്ങനെ വിളിക്കാന്‍ തയ്യാറാകാതിരുന്നതിന് രാജസ്ഥാനില്‍ ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദ്ദനം; താടി പിടിച്ചുവലിച്ച് പാകിസ്താനിലേയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടതായി മര്‍ദ്ദനമേറ്റ മധ്യവയസ്‌കന്‍

ജയ് ശ്രീരാം, മോദി സിന്ദാബാദ് എന്നിങ്ങനെ വിളിക്കാന്‍ തയ്യാറാകാതിരുന്നതിന് രാജസ്ഥാനില്‍ ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദ്ദനം; താടി പിടിച്ചുവലിച്ച് പാകിസ്താനിലേയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടതായി മര്‍ദ്ദനമേറ്റ മധ്യവയസ്‌കന്‍

ജയ് ശ്രീരാം, മോദി സിന്ദാബാദ് എന്നിങ്ങനെ വിളിക്കാന്‍ തയ്യാറാകാതിരുന്നതിന് രാജസ്ഥാനില്‍ ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദ്ദനം. 52കാരനായ ഗഫര്‍ അഹമ്മദ് കച്ചാവയാണ് രാജസ്ഥാനിലെ സിക്കാറില്‍ ആക്രമിക്കപ്പെട്ടത്. താടി പിടിച്ചുവലിച്ച് പാകിസ്താനിലേയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടതായി ഗഫര്‍ അഹമ്മദ് പറയുന്നു. രണ്ട് അക്രമികളേയും പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ റിസ്റ്റ് വാച്ചും പണവും അക്രമികള്‍ ഗഫര്‍ അഹമ്മദ് പറയുന്നു. ഗഫര്‍ അഹമ്മദിന്റെ പല്ല് തകര്‍ത്തതായും കണ്ണിനും മുഖത്തിനും പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.


യാത്രക്കാരെ ഇറക്കി മടങ്ങിവരുമ്പോളായിരുന്നു ഓട്ടോ ഡ്രൈവറെ കാറില്‍ വന്ന രണ്ട് അക്രമികള്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. ജയ് ശ്രീരാമും മോദി സിന്ദാബാദും വിളിക്കാന്‍ വിസമ്മതിച്ചപ്പോള്‍ വടി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. ജാട്ട് വിഭാഗക്കാരായ ശംഭു ദയാല്‍ (35), രാജേന്ദ്ര ജാട്ട് (30) എന്നിവരാണ് ആക്രമണം നടത്തിയത്. അക്രമികള്‍ മദ്യപിച്ചിരുന്നതായും പണം ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് പൊലീസ് ഇക്കാര്യം പറഞ്ഞത്.

Other News in this category4malayalees Recommends