'പൂര്‍ണമായും ഫലപ്രദമായ' ലോകത്തെ ആദ്യ കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കാന്‍ തീയതി പ്രഖ്യാപിച്ച് റഷ്യന്‍ സര്‍ക്കാര്‍; സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗമാലേയ ഇന്‍സ്റ്റിറ്റിയട്ട് വികസിപ്പിച്ച വാക്‌സിന്‍ ഓഗസ്റ്റ് 12ന് രജിസ്റ്റര്‍ ചെയ്യും

'പൂര്‍ണമായും ഫലപ്രദമായ' ലോകത്തെ ആദ്യ കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കാന്‍ തീയതി പ്രഖ്യാപിച്ച് റഷ്യന്‍ സര്‍ക്കാര്‍; സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗമാലേയ ഇന്‍സ്റ്റിറ്റിയട്ട് വികസിപ്പിച്ച വാക്‌സിന്‍ ഓഗസ്റ്റ് 12ന് രജിസ്റ്റര്‍ ചെയ്യും

'പൂര്‍ണമായും ഫലപ്രദമായ' ലോകത്തെ ആദ്യ കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കാന്‍ തീയതി പ്രഖ്യാപിച്ച് റഷ്യന്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗമാലേയ ഇന്‍സ്റ്റിറ്റിയട്ട് വികസിപ്പിച്ച കൊവിഡ്-19 വാക്‌സിന്‍ ഓഗസ്റ്റ് 12ന് രജിസ്റ്റര്‍ ചെയ്യുമെന്ന് റഷ്യന്‍ ആരോഗ്യകാര്യ സഹമന്ത്രി ഒലെഗ് ഗ്രിഡ്‌നേവ്പ്രഖ്യാപിച്ചു. ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സംയുക്തമായി വികസിപ്പിച്ച വാക്‌സിനാണ് അന്തിമ അനുമതി നല്‍കുന്നത്.


തങ്ങള്‍ വികസിപ്പിച്ച പ്രതിരോധ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കിയതായി രണ്ട് ദിവസം മുന്‍പ് റഷ്യന്‍ ആരോഗ്യമന്ത്രിയായ മിഖൈല്‍ മുറഷ്‌കോ വ്യക്തമാക്കിയിരുന്നു. കൊവിഡ്-19നെതിരെ തങ്ങളുടെ വാക്‌സിന് ഉയര്‍ന്ന പ്രതിരോധശേഷയുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ഓഗസ്റ്റ് മാസത്തില്‍ തന്നെ രാജ്യത്തെ ഡോക്ടര്‍മാരെയും അധ്യാപകരെയും വാക്‌സിനേറ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷം ഒക്ടോബറില്‍ നടക്കുന്ന വാക്‌സിനേഷന്‍ പദ്ധതിയില്‍ രാജ്യത്തെ ജനങ്ങളെയെല്ലാം വാക്‌സിനേറ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, റഷ്യയുടെ വാക്‌സിന്‍ ഗവേഷണം സംബന്ധിച്ച സംശയങ്ങളും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.ജൂണ്‍ പകുതിയോടെ രാജ്യത്തെ ഏഴു കേന്ദ്രങ്ങളിലാണ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചതെന്നാണ് റഷ്യന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

Other News in this category4malayalees Recommends