റാണ ഇനി മിഹികയ്ക്ക് സ്വന്തം; റാണ ദഗ്ഗുബതിയും മിഹിക ബജാജും വിവാഹിതരായി; അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ കാണാം

റാണ ഇനി മിഹികയ്ക്ക് സ്വന്തം; റാണ ദഗ്ഗുബതിയും മിഹിക ബജാജും വിവാഹിതരായി; അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ കാണാം

നടന്‍ റാണ ദഗ്ഗുബതി വിവാഹാതിനായി. മിഹികാ ബജാജിനെയാണ് നടന്‍ വിവാഹം കഴിച്ചിരിക്കുന്നത്. ഹൈദരാബാദ് രമനായ്ഡു സ്റ്റുഡിയോയില്‍ വെച്ച് പരമ്പരാഗത ചടങ്ങളുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുത്തിട്ടുള്ളൂ.


നടി സമന്തയും ഭര്‍ത്താവ് നാഗചൈതന്യയും വിവാഹത്തില്‍ പങ്കെടുത്തിട്ടുണ്ട്. തെലുഗു മര്‍വാരി ചടങ്ങളുകളോടെയായിരുന്നു വിവാഹം. ചടങ്ങിനെത്താത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിവാഹ ചടങ്ങുകള്‍ വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ കാണിച്ചിട്ടുണ്ട്.

റാണയുടെ ബന്ധുവായ നടന്‍ വെങ്കിടേഷിന്റെ മകളുടെ ക്ലാസ്മേറ്റായിരുന്നു മിഹിക ബജാജ് . അതിനാല്‍ ദഗ്ഗുബതി കുടുംബവുമായി ഇവര്‍ക്ക് നേരത്തെ അടുപ്പമുണ്ട്. ലോക് ഡൗണിനു മുമ്പുള്ള കുറച്ചു ആഴ്ചകള്‍ക്കു മുമ്പാണ് റാണ മിഹികയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്.
Other News in this category4malayalees Recommends