കാനഡയില്‍ ജൂലൈയില്‍ പുതുതായി 4,19,000 ജോലികളുണ്ടായി; തൊഴിലില്ലായ്മാ നിരക്ക് 10.9 ശതമാനത്തിലേക്ക് കുറഞ്ഞു; തൊഴില്‍ മാര്‍ക്കറ്റ് അതിന്റെ കപ്പാസിറ്റിയുടെ 93 ശതമാനത്തിലേക്ക് തിരിച്ചെത്തി;കോവിഡിന് മുമ്പുള്ളതിനേക്കാള്‍ 1.3 മില്യണ്‍ തൊഴിലുകള്‍ കുറവ്

കാനഡയില്‍ ജൂലൈയില്‍ പുതുതായി 4,19,000 ജോലികളുണ്ടായി; തൊഴിലില്ലായ്മാ നിരക്ക് 10.9 ശതമാനത്തിലേക്ക് കുറഞ്ഞു; തൊഴില്‍ മാര്‍ക്കറ്റ് അതിന്റെ കപ്പാസിറ്റിയുടെ 93 ശതമാനത്തിലേക്ക് തിരിച്ചെത്തി;കോവിഡിന് മുമ്പുള്ളതിനേക്കാള്‍ 1.3 മില്യണ്‍ തൊഴിലുകള്‍ കുറവ്

കാനഡയില്‍ ജൂലൈയില്‍ പുതുതായി 4,19,000 ജോലികളുണ്ടായെന്ന ആശ്വാസജനകമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. എന്നാല്‍ കോവിഡിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ 1.3 മില്യണ്‍ തൊഴിലുകളുടെ കുറവ് രാജ്യത്തുണ്ടെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ജൂലൈയില്‍ ഇത്തരത്തില്‍ പുതിയ ജോലികള്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടതോടെ തൊഴിലില്ലായ്മാ നിരക്ക് 10.9 ശതമാനത്തിലേക്കാണ് കുറഞ്ഞിരിക്കുന്നത്.


സ്റ്റാറ്റിറ്റിക്‌സ് കാനഡയാണ് വെള്ളിയാഴ്ച ഈ ആശ്വാസകരമായ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇത് പ്രകാരം രാജ്യത്ത് ജൂണില്‍ 9,53,000 പുതിയ തൊഴിലുകളും മേയില്‍ 2,90,000 പുതിയ തൊഴിലുകളുമായിരുന്നു സമ്പദ് വ്യവസ്ഥയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടിരുന്നത്.ഇങ്ങനെയൊക്കെയാണെങ്കിലും കോവിഡിന് മുമ്പ് അതായത് ഈ വര്‍ഷം ഫെബ്രുവരിയില്‍ രാജ്യത്തുണ്ടായിരുന്ന തൊഴിലുകളേക്കാള്‍ 1.3 മില്യണ്‍ തൊഴിലുകള്‍ കുറവാണിപ്പോഴുള്ളതെന്നും ഈ കണക്കുകള്‍ ആവര്‍ത്തിച്ച് എടുത്ത് കാട്ടുന്നു. കോവിഡ് പ്രതിസന്ധി രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമാക്കിയതാണ് ഇതിന് കാരണം.

ലോക്ക്ഡൗണ്‍ കാരണം നിരവധി ബിസിനസുകള്‍ ദിവസങ്ങളോളം അടച്ചിടേണ്ടി വന്നത് അവയുടെ സാമ്പത്തിക അടിത്തറ ഇളക്കുകയും നിരവധി പേരെ പിരിച്ച് വിടാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തതിനെ തുടര്‍ന്നാണ് നിരവധി പേര്‍ കോവിഡ് കാരണം തൊഴില്‍ രഹിതരായിരിക്കുന്നത്. എന്നാല്‍ നിലവില്‍ രാജ്യത്തെ തൊഴില്‍ മാര്‍ക്കറ്റ് അതിന്റെ കപ്പാസിറ്റിയുടെ 93 ശതമാനത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നുവെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. തുടര്‍ച്ചയായി രണ്ടാമത്തെ മാസത്തിലും തൊഴിലില്ലായ്മ നിരക്കില്‍ 1.4 ശതമാനം പോയിന്റുകള്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends