വിക്ടോറിയയില്‍ ശനിയാഴ്ചക്ക് ശേഷം 394 പുതിയ കോവിഡ് കേസുകളും പുതിയ 17 മരണങ്ങളും;സ്റ്റേറ്റില്‍ നിലവില്‍ 7854 ആക്ടീവ് കേസുകള്‍; 634 പേര്‍ ആശുപത്രിയില്‍ ; ഉറവിടമറിയാത്ത കേസുകളുടെ പെരുപ്പം കടുത്ത വെല്ലുവിളിയെന്ന് പ്രീമിയര്‍

വിക്ടോറിയയില്‍ ശനിയാഴ്ചക്ക് ശേഷം 394 പുതിയ കോവിഡ് കേസുകളും പുതിയ 17 മരണങ്ങളും;സ്റ്റേറ്റില്‍ നിലവില്‍ 7854 ആക്ടീവ് കേസുകള്‍;  634 പേര്‍ ആശുപത്രിയില്‍ ; ഉറവിടമറിയാത്ത കേസുകളുടെ പെരുപ്പം കടുത്ത വെല്ലുവിളിയെന്ന് പ്രീമിയര്‍

വിക്ടോറിയയില്‍ 394 പുതിയ കോവിഡ് കേസുകളും പുതിയ 17 മരണങ്ങളും ശനിയാഴ്ചക്ക് ശേഷം രേഖപ്പെടുത്തിയെന്ന് വെളിപ്പെടുത്തി പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്ര്യൂസ് രംഗത്തെത്തി. ഞായറാഴ്ചത്തെ കൊറോണ ബ്രീഫിംഗിനിടെയാണ് അദ്ദേഹം ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. 50 വയസുള്ള രണ്ട് പുരുഷന്‍മാര്‍, 70 കാരായ രണ്ട് പുരുഷന്‍മാര്‍, നാല് സ്ത്രീകള്‍, 80 കാരായ രണ്ട് പുരുഷന്‍മാര്‍, 90കാരായ രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും പുതുതായി മരിച്ചവരില്‍ ഉള്‍പ്പെടുന്നു.


മരണത്തില്‍ പത്തെണ്ണവും ഏയ്ജ്ഡ് കെയര്‍ സെന്ററിലെ രോഗപ്പകര്‍ച്ചയുമായി ബന്ധപ്പെട്ടതാണ്. ഇതോടെ ഈ സെന്ററുമായി ബന്ധപ്പെട്ട് മൊത്തം കോവിഡ് കേസുകള്‍ 1748 ആയാണ് വര്‍ധിച്ചത്. എന്നാല്‍ ഇന്നലെ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്ക് രോഗം ബാധിച്ചില്ലെന്നും ഡാനിയേല്‍ പറയുന്നു. വിക്ടോറിയയില്‍ ഇതുവരെ മൊത്തം 14,659 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ 634 വിക്ടോറിയക്കാരാണ് ആശുപത്രിയിലുള്ളത്.

ഇവരില്‍ 43 പേര്‍ ഐസിയുവിലും 26 പേര്‍ വെന്റിലേറ്ററിലുമാണ്.സ്റ്റേറ്റില്‍ നിലവില്‍ 7854 ആക്ടീവ് കോവിഡ് കേസുകളാണുള്ളത്.ഈ കേസുകളില്‍ ഏതാണ്ട് 500ഉം റീജിയണല്‍ ഓസ്‌ട്രേലിയയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ആക്ടീവ് കേസുകളില്‍ 994 പേര്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരാണ്. സ്റ്റേറ്റിലെ 2758 കേസുകളുടെ ഉറവിടം വെളിപ്പെട്ടിട്ടില്ലെന്നും കഴിഞ്ഞ ശനിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തരം കേസുകളില്‍ 174 പേരുടെ പെരുപ്പമുണ്ടായെന്നും ഇത് കടുത്ത വെല്ലുവിളിയുയര്‍ത്തുന്നുവെന്നും പ്രീമിയര്‍ വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends