എന്‍എസ്ഡബ്ല്യൂവിലും വിക്ടോറിയയിലും ജയിലുകളില്‍ കോവിഡ് കാരണം തടവുപുള്ളികളുടെ എണ്ണത്തില്‍ നാടകീയമായ കുറവ്; തടവുകാരെ വെട്ടിക്കുറച്ചത് രോഗപ്പകര്‍ച്ചാ ഭീഷണിയെ തുടര്‍ന്ന്; എന്‍എസ്ഡബ്ല്യൂവില്‍ 11 ശതമാനവും വിക്ടോറിയയില്‍ 13 ശതമാനവും ഇടിവ്

എന്‍എസ്ഡബ്ല്യൂവിലും വിക്ടോറിയയിലും ജയിലുകളില്‍ കോവിഡ് കാരണം തടവുപുള്ളികളുടെ എണ്ണത്തില്‍ നാടകീയമായ കുറവ്; തടവുകാരെ വെട്ടിക്കുറച്ചത് രോഗപ്പകര്‍ച്ചാ ഭീഷണിയെ തുടര്‍ന്ന്; എന്‍എസ്ഡബ്ല്യൂവില്‍ 11 ശതമാനവും വിക്ടോറിയയില്‍ 13 ശതമാനവും ഇടിവ്

എന്‍എസ്ഡബ്ല്യൂവിലും വിക്ടോറിയയിലും ജയിലുകളില്‍ കോവിഡ് കാരണം തടവുപുള്ളികളുടെ എണ്ണത്തില്‍ നാടകീയമായ കുറവുണ്ടായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.കസ്റ്റഡിയിലെടുക്കുന്നവരുടെ എണ്ണം വെട്ടിക്കുറച്ചതും തടവ് ശിക്ഷ നല്‍കിയിരുന്ന ചില കുറ്റകൃത്യങ്ങളെ അതില്‍ നിന്നുമൊഴിവാക്കിയതുമാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്. ഇത് സംബന്ധിച്ച കണക്കുകള്‍ ഈ ആഴ്ച എന്‍എസ്ഡബ്ല്യൂ ബ്യൂറോ ഓഫ് ക്രൈം സ്റ്റാറ്റിറ്റിക്‌സ് ആന്‍ഡ് റിസര്‍ച്ച് പുറത്ത് വിട്ടിരുന്നു.


ഇത് പ്രകാരം മാര്‍ച്ച് 15നും മേയ് പത്തിനുമിടയില്‍ മുതിര്‍ന്ന തടവുകാരുടെ എണ്ണത്തില്‍ 11 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. അല്ലെങ്കില്‍ തടവ് പുള്ളികളുടെ എണ്ണത്തില്‍ ഇക്കാലത്തിനിടെ 1508 പേരുടെ കുറവാണിവിടെയുണ്ടായിരിക്കുന്നത്.ഇതേ പ്രവണത വിക്ടോറിയയിലും പ്രകടമാണ്. വിക്ടോറിയയില്‍ മൊത്തം തടവ് പുള്ളികളില്‍ 13 ശതമാനം ഇടിവുണ്ടായി. ഫെബ്രുവരി അവസാനത്തിനും ജൂണ്‍ അവസാനത്തിനുമിടയിലാണീ ഇടിവെന്നാണ് കഴിഞ്ഞ മാസം കറക്ഷന്‍സ് വിക്ടോറിയ പുറത്ത് വിട്ട കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച സ്‌റ്റേറ്റുകളാണിവ രണ്ടുമെന്നതും ഇവിടെ ജയില്‍ പുള്ളികളെ കുറക്കാന്‍ കാരണമായിരിക്കുന്നു.ഇതിനെ തുടര്‍ന്ന് സ്ത്രീ തടവുകാരുടെ എണ്ണത്തില്‍ രണ്ടിടത്തും കൂടുതല്‍ കുറവുണ്ടായിരിക്കുന്നു. ഇക്കാര്യത്തില്‍ എന്‍എസ്ഡബ്ല്യൂവില്‍ 18.7 ശതമാനവും വിക്ടോറിയയില്‍ 22.6 ശതമാനവും കുറവുണ്ടായിരിക്കുന്നു. 2019 മാര്‍ച്ചില്‍ വിക്ടോറിയിയില്‍ 611 സ്ത്രീ തടവുകാരുണ്ടായി റെക്കോര്‍ഡിട്ടിരുന്നു. രോഗപ്പകര്‍ച്ചാ ഭീഷണിയെ തുടര്‍ന്നാണ് തടവു പുള്ളികളുടെ എണ്ണം പരമാവധി കുറക്കുന്ന നടപടിയെടുത്തിരിക്കുന്നത്.

Other News in this category



4malayalees Recommends