ക്യൂന്‍സ്ലാന്‍ഡില്‍ കൊറോണയുടെ സാമൂഹികവ്യാപനമില്ല; ഏയ്ജ്ഡ് കെയര്‍ ഫെസിലിറ്റികളില്‍ സന്ദര്‍ശകരെ അനുവദിക്കാന്‍ നീക്കം; സ്റ്റേറ്റില്‍ ഇതുവരെ 1089 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും നിലവില്‍ വെറും 11 ആക്ടീവ് കേസുകള്‍

ക്യൂന്‍സ്ലാന്‍ഡില്‍ കൊറോണയുടെ  സാമൂഹികവ്യാപനമില്ല;  ഏയ്ജ്ഡ് കെയര്‍ ഫെസിലിറ്റികളില്‍ സന്ദര്‍ശകരെ അനുവദിക്കാന്‍ നീക്കം; സ്റ്റേറ്റില്‍ ഇതുവരെ 1089 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും നിലവില്‍ വെറും 11 ആക്ടീവ് കേസുകള്‍


ക്യൂന്‍സ്ലാന്‍ഡില്‍ കോവിഡ് കേസുകള്‍ പെരുകുന്നുണ്ടെങ്കിലും ഇവിടെ ഇനിയും സാമൂഹിക വ്യാപനമുണ്ടായിട്ടില്ലെന്ന് വെളിപ്പെടുത്തി അധികൃതര്‍ രംഗത്തെത്തി. ഇന്നലെ രാത്രി പുതിയ ഒരു കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സ്‌റ്റേറ്റിലെ മൊത്തം കേസുകളുടെ എണ്ണം 1089 ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഇവയില്‍ 11 കേസുകളാണ് നിലവില്‍ ആക്ടീവായിട്ടുള്ളത്.

കടുത്ത രോഗബാധയെ തുടര്‍ന്ന് സൗത്ത് ഈസ്റ്റ് ക്യൂന്‍സ്ലാന്‍ഡിലെ ഏയ്ജ്ഡ് കെയര്‍ ഫെസിലിറ്റികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ ആ ഫെസിലിറ്റികള്‍ തയ്യാറായെങ്കില്‍ എടുത്ത് മാറ്റാനൊരുക്കമാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പുതിയ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് വിദേശത്ത് നിന്നുമെത്തിയ ആള്‍ക്കാണെന്ന് വെളിപ്പെടുത്തി ക്യൂന്‍സ്ലാന്‍ഡ് ചീഫ് ഹെല്‍ത്ത് ഓഫീസറായ ജീനറ്റ് യംഗ് രംഗത്തെത്തിയിട്ടുണ്ട്.

ഇത് ആശ്വാസകരമാണെന്നും ഇവിടെ സാമൂഹിക വ്യാപനമില്ലെന്ന് ഇതിലൂടെ ഉറപ്പായിരിക്കുന്നുവെന്നും യംഗ് പറയുന്നു. സാമൂഹി വ്യാപനമുണ്ടായിട്ടില്ലെന്നുറപ്പായിരിക്കുന്നതിനാല്‍ ഏയ്ജ്ഡ് കെയര്‍ സെന്ററുകളിലെ നിയന്ത്രണങ്ങളെടുത്ത് മാറ്റി അവ സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കാമെന്നും യംഗ് അഭിപ്രായപ്പെടുന്നു. ഏയ്ജ്ഡ് കെയര്‍ ഫെസിലിററികളിലുള്ളവര്‍ കൊറോണ പിടിപെടാന്‍ ഏറ്റവും സാധ്യതയുള്ളവരായതിനാല്‍ അവരെ വളരെ കരുതലോടെ സംരക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നുവെന്നും ചീഫ് ഹെല്‍ത്ത് ഓഫീസര്‍ പറയുന്നു.

Other News in this category4malayalees Recommends