ബാലഭാസ്‌കറിന്റെത് ആസൂത്രിത അപകടം ; സംഭവ സ്ഥലത്ത് സ്വര്‍ണക്കടത്തു കേസ് പ്രതി സരിത്തുണ്ടായിരുന്നു ; നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും കലാഭവന്‍ സോബി

ബാലഭാസ്‌കറിന്റെത് ആസൂത്രിത അപകടം ; സംഭവ സ്ഥലത്ത് സ്വര്‍ണക്കടത്തു കേസ് പ്രതി സരിത്തുണ്ടായിരുന്നു ; നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും കലാഭവന്‍ സോബി
വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണം സംബന്ധിച്ച് തുടക്കം മുതലേ സംശയം പ്രകടിപ്പിച്ച വ്യക്തിയാണ് കലാഭവന്‍ സോബി. സ്വര്‍ണക്കടത്തു കേസിലെ പ്രതി സരിത്ത് സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് സോബി. സിബിഐ ഇദ്ദേഹത്തിന്റെ വിശദമായ മൊഴിയെടുത്തു. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും നുണപരിശോധനയ്ക്ക് ഉള്‍പ്പെടെ വിധേയനാകാന്‍ തയ്യാറാണെന്നും സോബി വ്യക്തമാക്കി.ബാലഭാസ്‌കറിന്റെ മരണത്തില്‍ സോബി നിരവധി ആരോപണം ഉന്നയിച്ചിരുന്നു. അപകടമുണ്ടാകും മുമ്പ് ഗുണ്ടാ സംഘം കാര്‍ തല്ലിപൊളിന്നത് കണ്ടെന്നാണ് പ്രധാന ആരോപണം. അപകട സ്ഥലത്ത് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെ പോലൊരാളെ കണ്ടെന്നും സോബി പറയുന്നു.ഈ കാര്യങ്ങളെല്ലാം സോബി വിശദീകരിച്ചു.

പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കാന്‍ നുണപരിശോധനയ്ക്ക് ഉള്‍പ്പെടെ തയ്യാറെന്നും സിബിഐയ്ക്ക് സോബി എഴുതി നല്‍കി. ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോഴും സോബിയുടെ മൊഴിയെടുത്തിരുന്നു. കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടെന്ന് അന്നു പറഞ്ഞിരുന്നില്ല. മൊഴികളിലെ ഈ വൈരുധ്യം സിബിഐ അന്വേഷിക്കുന്നുണ്ട്. അതിനാല്‍ സോബിയെ അപകട സ്ഥലത്ത് ഉള്‍പ്പെടെ കൊണ്ടുപോയി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും.

2018 സെപ്തംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിന് അടുത്ത് നിയന്ത്രണം വിട്ട് മരത്തിലിടിച്ചത് കുട്ടി അപകട സ്ഥലത്തും ബാലഭാസ്‌കര്‍ ആശുപത്രിയിലും വച്ച് മരിച്ചു. ഭാര്യയ്ക്കും പരിക്കേറ്റിരുന്നു. അപകടം നടന്ന് പത്തു മിനിറ്റിന് ശേഷം താന്‍ ആ വഴി പോയെന്ന് സോബി മൊഴി ന്‍കി. അപകട സ്ഥലത്ത് തിരക്കുണ്ടായിരുന്നു. തന്റെ വാഹനം മുന്നോട്ട് പോയപ്പോള്‍ ഇടതു വശത്ത് ഒരാള്‍ ഓടുന്നതും വലതു വശത്ത് ഒരാള്‍ ബൈക്ക് തള്ളുന്നതും കണ്ടു. വാഹനത്തിന്റെ വേഗം കുറച്ചപ്പോഴും അവര്‍ കൈകാണിച്ചില്ല. മുന്നോട്ട് പോയപ്പോള്‍ കുറച്ചു ആളുകള്‍ വണ്ടിയുടെ ബോണറ്റില്‍ അടിച്ച് വണ്ടിയെടുത്ത് മാറ്റാന്‍ ആക്രോശിച്ചു. റോഡിന്റെ വശത്തു നിന്നത് സരിത്താണെന്നും സോബി പറഞ്ഞു. സരിത്ത് ഒഴികെ കൂടെ നിന്നവര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് സോബിന്റെ മൊഴി.

Other News in this category4malayalees Recommends