ആ തോല്‍പ്പിക്കല്‍ നടക്കില്ല, വിവോ പോയാലും ബിസിസിഐ വീണുപോകില്ലെന്ന് ഗാംഗുലി ; പ്രതിവര്‍ഷം 440 കോടി നഷ്ടം ; ഇന്ത്യ ചൈന പ്രശ്‌നത്തിനിടെ ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നുള്ള വിവോയുടെ പിന്മാറ്റത്തിന് തക്ക മറുപടി നല്‍കി 'ദാദ'

ഇന്ത്യ ചൈന പ്രശ്‌നം രൂക്ഷമായിരിക്കേയാണ് വിവോയുടെ പ്രതികാര നടപടി. ചൈനീസ് കമ്പനിയായ വിവോ ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറുകയായിരുന്നു. എന്നാല്‍ ഇത് ഇന്ത്യയ്ക്ക് തിരിച്ചടിയെന്ന വാര്‍ത്ത തള്ളിയിരിക്കുകയാണ് പ്രസിഡന്റ് ഗാംഗുലി. സ്ഥിരം പാതയില്‍ നിന്നുള്ള നേരിയ വ്യതിയാനം മാത്രമാണ് വിവോയുടെ പിന്മാറ്റമെന്നും അതിന്റെ പ്രത്യാഘാതം നേരിടാനുള്ള കരുത്ത് ബിസിസിഐയ്ക്കുണ്ടെന്നും ഗാംഗുലി വ്യക്തമാക്കി.

ഐപിഎല്‍ വരുമാനത്തിന്റെ മുഖ്യ പങ്ക് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നായതിനാല്‍ വിവോയുടെ പിന്മാറ്റം ബിസിസിഐ വരുമാനത്തിന് തിരിച്ചടിയാകുമെന്ന് പ്രചാരണമുണ്ടായി. 2018 മുതല്‍ 2022 വരെയുള്ള ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് 2190 കോടി രൂപയ്ക്കാണ് വിവോ സ്വന്തമാക്കിയത്. അതായത് പ്രതിവര്‍ഷം 440 കോടി രൂപയാണ് വിവോയില്‍ നിന്ന് മാത്രം ബിസിസിഐയ്ക്ക് ലഭിക്കുന്നത്. ഇക്കുറി വിവോ പിന്മാറിയതോടെ വേറെ സ്‌പോണ്‍സറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ.

Other News in this category

4malayalees Recommends