വെള്ളപ്പൊക്ക ആശങ്കയിലിരിക്കുന്നവര്‍ അറിയുക ; തമിഴ്‌നാട് വെതര്‍മാന്റെ പുതിയ പ്രവചനം ഇങ്ങനെ

വെള്ളപ്പൊക്ക ആശങ്കയിലിരിക്കുന്നവര്‍ അറിയുക ; തമിഴ്‌നാട് വെതര്‍മാന്റെ പുതിയ പ്രവചനം ഇങ്ങനെ
കേരളത്തില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ശമനമുണ്ടാകുമെന്ന് തമിഴ്‌നാട് വെതര്‍മാന്റെ പ്രവചനം. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും മറ്റ് ജില്ലകളില്‍ സ്ഥിതി ആശ്വാസകരമായിരിക്കുമെന്നാണ് പ്രവചനം.

നാളെയോടെ കേരള തീരത്തു നിന്ന് മഴ മേഘങ്ങള്‍ നീങ്ങുമെന്നും മഴ കുറയുമെന്നുമാണ് പ്രവചനം. കേരളത്തിലെ വെള്ളപ്പൊക്കത്തിന് ശമനമുണ്ടാകും. ഇരുണ്ട ആകാശം മാറി തെളിയുമെന്നും എന്നാലും ജനം ജാഗ്രത തുടരണമെന്നും അദ്ദേഹം പറഞ്ഞു. ചില ഭാഗങ്ങള്‍ മാത്രമാണ് മഴയ്ക്ക് സാധ്യത. എന്നാല്‍ പ്രളയത്തിന് സാധ്യതയില്ലെന്നുമാണ് പ്രവചനം.


കേരളത്തില്‍ സെപ്തംബര്‍ അനുകൂല കാലാവസ്ഥയാകും. ഈ വര്‍ഷം 2300 മില്ലിലിറ്റര്‍ മഴയാണ് വെതര്‍മാന്‍ പ്രവചിച്ചിരിക്കുന്നത്. ഇതുവരെ 1500 മില്ലി ലിറ്റര്‍ മഴ ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന 800 മില്ലി ലിറ്റര്‍ വരുന്ന 50 ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നും തമിഴ്‌നാട് വെതര്‍മാന്‍ പറയുന്നു.

സോഷ്യല്‍മീഡിയയില്‍ തമിഴ്‌നാട് വെതര്‍മാന്‍ എന്നറിയപ്പെടുന്ന പ്രദീപ് ജോണിന്റെ പ്രവചനം എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഓരോ കാലവര്‍ഷവും ആയിരക്കണക്കിന് പേരാണ് ഇദ്ദേഹത്തിന്റെ മുന്നറിയിപ്പുകള്‍ക്കായി കാതോര്‍ക്കുന്നത്.

Other News in this category4malayalees Recommends