ക്രൂര ബലാത്സംഗത്തിന് ഇരയായ ആറു വയസ്സുകാരിയുടെ ആരോഗ്യ നില ഗുരുതരം ; നാലു ദിവസം പിന്നിട്ടിട്ടും അക്രമിയെ പിടികൂടാനായിട്ടില്ല ; യുപി പോലീസിനെതിരെ രോക്ഷമുയരുന്നു

ക്രൂര ബലാത്സംഗത്തിന് ഇരയായ ആറു വയസ്സുകാരിയുടെ ആരോഗ്യ നില ഗുരുതരം ; നാലു ദിവസം പിന്നിട്ടിട്ടും അക്രമിയെ പിടികൂടാനായിട്ടില്ല ; യുപി പോലീസിനെതിരെ രോക്ഷമുയരുന്നു
ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിന് ഇരയായ ആറ് വയസ്സുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹാപുര്‍ ജില്ലയിലാണ് സംഭവം. സംഭവം നടന്ന് നാല് ദിവസമായിട്ടും അക്രമിയെ പിടികൂടാനായിട്ടില്ല. അക്രമിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി.അയല്‍വാസികള്‍ നല്‍കിയ വിവര പ്രകാരമാണ് രേഖാചിത്രം തയ്യാറാക്കിയത്. കുട്ടി ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ മൊഴിയെടുക്കാനും ആയിട്ടില്ല. നീണ്ട കാലത്തെ ചികിത്സയും ചിലപ്പോള്‍ കൂടുതല്‍ ശസ്ത്രക്രിയയും വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ അക്രമിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മാരകമായി മുറിവേല്‍പിച്ച ശേഷം വയലില്‍ ഉപേക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് വയലില്‍ നിന്നും അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്.


ആദ്യം ഹാപുരിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. ശസ്ത്രക്രിയ ആവശ്യമായതിനാല്‍ മീററ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അക്രമിയെ ഉടന്‍ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. യുപി പോലീസിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.

Other News in this category4malayalees Recommends