റിലയന്‍സ് ഇന്‍ഡസ്ട്രീയുമായി ചര്‍ച്ച നടത്തി സൗദി ; പെട്രോളിയം മേഖലയില്‍ വന്‍ നിക്ഷേപം ലക്ഷ്യം വച്ചുള്ള ചര്‍ച്ചകള്‍

റിലയന്‍സ് ഇന്‍ഡസ്ട്രീയുമായി ചര്‍ച്ച നടത്തി സൗദി ; പെട്രോളിയം മേഖലയില്‍ വന്‍ നിക്ഷേപം ലക്ഷ്യം വച്ചുള്ള ചര്‍ച്ചകള്‍
റിയലന്‍സ് ഇന്‍ഡസ്ട്രീസുമായി സുപ്രധാന നീക്കത്തിനൊരുങ്ങി സൗദി ആരാംകോ എണ്ണ കമ്പനി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിഫൈനിംഗ് ആന്റ് കെമിക്കല്‍ ബിസിനസില്‍ 15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് ആരാംകോ അറിയിച്ചിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം റിലയന്‍സിലെ 20 ശതമാനം ഓഹരി 75 ബില്യണ്‍ ഡോളറിന് സ്വന്തമാക്കാന്‍ ആരാംകോ ഒരുങ്ങുന്നുണ്ടെന്ന് മുകേഷ് അംബാനി അറിയിച്ചിരുന്നു.

റിലയന്‍സില്‍ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് ആരാംകോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമിന്‍ നാസര്‍ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതി കമ്പനികളിലൊന്നായ ആരാംകോ റിഫൈനേഴ്‌സും കെമിക്കല്‍ നിര്‍മാതാക്കളുമായ റിലയന്‍സുമായി കൈകോര്‍ക്കുന്നതിലൂടെ ഈ മേഖലയില്‍ കൂടുതല്‍ സാന്നിധ്യമുറപ്പിക്കാനുള്ള സൗദിയുടെ നീക്കമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന പ്രധാന കമ്പനികളിലൊന്നാണ് ആരാംകോ. സൗദിയിലേക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ റിലയന്‍ കയറ്റു മതി ചെയ്യുന്നുണ്ട്.

റിലയന്‍സുമായി ധാരണയാവുന്നതിലൂടെ ആരാംകോയുടെ എണ്ണ ശുദ്ധീകരണ ശേഷി വര്‍ധിപ്പിക്കാനാണ് നീക്കം നടക്കുന്നത്.

Other News in this category



4malayalees Recommends