2020 അവസാനിക്കും മുമ്പ് വ്യാജ വിസക്കാരെ പൂര്‍ണ്ണമായും പുറത്താക്കും ; കര്‍ശന നീക്കവുമായി കുവൈത്ത്

2020 അവസാനിക്കും മുമ്പ് വ്യാജ വിസക്കാരെ പൂര്‍ണ്ണമായും പുറത്താക്കും ; കര്‍ശന നീക്കവുമായി കുവൈത്ത്
കുവൈത്തില്‍ നിന്നും ഒരു ലക്ഷത്തോളം വിദേശികളെ നാടുകടത്താന്‍ നീക്കം തുടങ്ങി. 450 ലേറെ വ്യാജ വിസ കമ്പനികളുടെ വിസയിലെത്തിയവരെ പിടികൂടി നാടു കടത്തുന്നതിനാണ് തീരുമാനം. വിസ കച്ചവടവും മനുഷ്യക്കടത്തും തുടച്ചുനീക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ കര്‍ശന നീക്കം തുടങ്ങിയത്.

2020 അവസാനിക്കും മുമ്പ് വ്യാജ വിസയില്‍ എത്തുന്നവരെ രാജ്യത്ത് നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കാനാണ് തീരുമാനം. വിസ കച്ചവടം നടത്തിവരുന്ന 450 കമ്പനികളുടെ ഫയലുകള്‍ മരവിച്ചതായും അന്വേഷണം തുടങ്ങിയതായും അധികൃതര്‍ വ്യക്തമാക്കി.

വ്യാജ കമ്പനികളുടെ താമസ രേഖയുള്ള വിദേശികള്‍ക്കെതിരെ നടപടി കര്‍ശനമാക്കും. ഒരു ലക്ഷത്തോളം വിദേശികളെ ഈ വര്‍ഷം അവസാനത്തോടെ നാടുകടത്താനാണ് ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്.

Other News in this category



4malayalees Recommends