കാമുകന്റെ സഹായത്തോടെ പിതാവിന്റെ 19 ലക്ഷം വിലയുള്ള സ്വര്‍ണ്ണവും പണവും കവര്‍ന്ന് 21 കാരി ; ഇരുവരേയും പോലീസ് പിടികൂടി

കാമുകന്റെ സഹായത്തോടെ പിതാവിന്റെ 19 ലക്ഷം വിലയുള്ള സ്വര്‍ണ്ണവും പണവും കവര്‍ന്ന് 21 കാരി ; ഇരുവരേയും പോലീസ് പിടികൂടി
19 ലക്ഷം വിലയുള്ള സ്വര്‍ണ്ണവും പണവും പിതാവില്‍ നിന്ന് മോഷ്ടിച്ചതിന് മകളേയും കാമുകനേയും പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഉസ്മ ഖുറേഷി (21), ചരന്ദീപ് സിങ് അറോറ(35) എന്നിവരാണ് പോലീസ് പിടിയിലായത്. വെര്‍സോവയില്‍ സ്‌കൂളില്‍ പി ടി അധ്യാപകനാണ് ഇദ്ദാഹം.

ജൂലൈ 30നാണ് മകള്‍ ഉസ്മയെ കാണാതായത്. പത്തുലക്ഷം രൂപയും സ്വര്ണവും വീട്ടില്‍ നിന്ന് മോശണം പോയിരുന്നു. ഒളിച്ചോടി പോയതാകാമെന്ന് സംശയമുണ്ടായിരുന്നുവെന്ന് ഉസ്മയുടെ പിതാവും ഹോട്ടല്‍ ബിസിനസുകാരനുമായ ഉമ്രദരാസ് ഖുറേഷി പറഞ്ഞു.

ജൂലൈ 23ന് ഉസ്മ തന്റെ ലോക്കറിന്റെ താക്കോല്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. കോവിഡ് ബാധമൂലം സുഹൃത്തിന് ആശുപത്രിയില്‍ പോകേണ്ടതിനാല്‍ അവരുടെ സ്വര്‍ണം സുരക്ഷിതമായി സൂക്ഷിക്കാനാണ് ലോക്കര്‍ വേണ്ടതെന്നും ഉസ്മ പിതാവിനെ ധരിപ്പിച്ചു.ഒടുവില്‍ സ്വര്‍ണം കവരുകയായിരുന്നു.

അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് അടുത്തുള്ള സീത നിവാസിലെ ഒളിത്താവളത്തില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച പണവും സ്വര്‍ണവും ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി.

Other News in this category



4malayalees Recommends