യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ കുറവുണ്ടായി 357 ലെത്തി; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായി 34,187 ലെത്തി; മൊത്തം കൊറോണ മരണം 165,617 ആയും മൊത്തം രോഗികളുടെ എണ്ണം 5,199,524 ആയും വര്‍ധിച്ചു

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ കുറവുണ്ടായി 357 ലെത്തി; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായി 34,187 ലെത്തി; മൊത്തം കൊറോണ മരണം 165,617 ആയും മൊത്തം രോഗികളുടെ എണ്ണം 5,199,524 ആയും വര്‍ധിച്ചു

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം കുറവുണ്ടായി പ്രതിദിന മരണം 357 ലെത്തി. തൊട്ട് തലേദിവസത്തെ മരണമായ 809ഉം വെള്ളിയാഴ്ചത്തെ മരണമായ 1502 ഉം വ്യാഴാഴ്ചത്തെ മരണമായ 1196 ആയും ബുധനാഴ്ചത്തെ മരണമായ 1361 ആയും ചൊവ്വാഴ്ചത്തെ മരണമായ 949 ആയും തിങ്കളാഴ്ചത്തെ മരണസംഖ്യയായ 1002 ആയും കഴിഞ്ഞ ഞായറാഴ്ച മരണസംഖ്യയായ 432 ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ വന്‍ കുറവാണുണ്ടായിരിക്കുന്നതെന്നത് ആശ്വാസമേകുന്നു.

ഇന്നലത്തെ പുതിയ രോഗികളുടെ എണ്ണത്തിലും ദിവസങ്ങള്‍ക്ക് ശേഷം കുറവുണ്ടായി 34,187 ലെത്തി. തൊട്ട് തലേദിവസം 57,193 ഉം വെള്ളിയാഴ്ച 69,875 ഉം വ്യാഴാഴ്ചത്തെ 62,213 ഉം ബുധനാഴ്ച 57,286 ഉം രോഗികളുണ്ടായതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ ഇടിവാണുള്ളത്.ഇതോടെ രാജ്യത്തെ മൊത്തം കൊറോണ മരണം 165,617 യും മൊത്തം രോഗികളുടെ എണ്ണം 5,199,524ഉം ആയാണ് വര്‍ധിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്ക കൊറോണക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കുന്ന ദയനീയ നില തുടരുകയാണ്.

രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണമാകട്ടെ 2,664,849 ആയാണ് ഉയര്‍ന്നിരിക്കുന്നത്. യുഎസില്‍ രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം വര്‍ധിക്കുന്നുവെങ്കിലും ഏറ്റവും കൂടുതല്‍ മരണവും രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 563,021 രോഗികളുമായി കാലിഫോര്‍ണിയയിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്. ഇവിടെ 10,380 മരണങ്ങളാണുണ്ടായിരിക്കുന്നത്.

ഫ്‌ലോറിഡയില്‍ 532,806രോഗികളും 8,186 മരണങ്ങളുണ്ടായി.ടെക്‌സാസില്‍ 510,101 രോഗികളും 8,613 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.മരണത്തിന്റെ കാര്യത്തില്‍ 32,840 കോവിഡ് മരണങ്ങളുമായി ന്യൂയോര്‍ക്കാണ് മുന്നില്‍. ഇവിടെ മൊത്തം രോഗികള്‍ 450,432 ആണ്. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തുടരുന്ന ആശങ്കാജനകമായ സാഹചര്യം തുടരുകയാണെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.


Other News in this category



4malayalees Recommends