കാനഡയില്‍ സാല്‍മൊണല്ല ബാക്ടീരിയാ ബാധ രൂക്ഷമാകുന്നു; രോഗം പകര്‍ന്നത് യുഎസില്‍ നിന്നുമെത്തിയ ഉള്ളിയില്‍ നിന്നും; നിലവില്‍ രോഗികളായത് 239 പേര്‍; യുഎസില്‍ നിന്നുമുള്ള ഉള്ളി ഉപയോഗിക്കുന്നചതിന് കടുത്ത വിലക്ക്; ഏവരും ജാഗ്രതൈ

കാനഡയില്‍ സാല്‍മൊണല്ല ബാക്ടീരിയാ ബാധ രൂക്ഷമാകുന്നു; രോഗം പകര്‍ന്നത് യുഎസില്‍ നിന്നുമെത്തിയ ഉള്ളിയില്‍ നിന്നും; നിലവില്‍ രോഗികളായത്  239 പേര്‍; യുഎസില്‍ നിന്നുമുള്ള ഉള്ളി ഉപയോഗിക്കുന്നചതിന് കടുത്ത വിലക്ക്; ഏവരും ജാഗ്രതൈ
കാനഡയിലേക്ക് യുഎസില്‍ നിന്നും ഇറക്കുമതി ചെയ്ത ഉള്ളിയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട സാല്‍മൊണല്ല ബാക്ടീരിയാ ബാധ രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവില്‍ 239 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നതെന്നാണ് പബ്ലിക് ഹെല്‍ത്ത് ഏജന്‍സി കാനഡ വെളിപ്പെടുത്തുന്നത്. യുഎസിലെ കാലിഫോര്‍ണിയയിലെ തോംസണ്‍ ഇന്റര്‍നാഷണല്‍ ഐഎന്‍സി ഓഫ് ബേക്കര്‍ഫീല്‍ഡില്‍ നിന്നും കാനഡയിലേക്ക് കൊണ്ടുവന്ന ചുവന്നതും വെളുത്തതും മഞ്ഞയും സ്വീറ്റ് യെല്ലോയുമായ ഉള്ളികളൊന്നും ഭക്ഷിക്കുകയോ വില്‍ക്കുകയോ അല്ലെങ്കില്‍ ഭക്ഷണമുണ്ടാക്കി വിളമ്പുകളയോ ചെയ്യരുതെന്നാണ് അധികൃതര്‍ മുന്നറിയിപ്പേകുന്നത്.

കാനഡയിലെമ്പാടുമുള്ള ഏവര്‍ക്കും ഈ മുന്നറിയിപ്പ് ബാധകമാണ്. ഇതിന് പുറമെ റീട്ടെയിലര്‍മാര്‍, വിതരണക്കാര്‍, മാനുഫാക്ചറര്‍മാര്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, കഫെറ്റീരിയകള്‍, തുടങ്ങിയവ പോലുള്ള ഫുഡ് സര്‍വീസ് സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, നഴ്‌സിംഗ് ഹോമുകള്‍ തുടങ്ങിയവക്കെല്ലാം ഈ മുന്നറിയിപ്പ് ബാധകമാണ്. എന്നാല്‍ കാനഡയില്‍ ഉല്‍പാദിപ്പിക്കുന്ന ഉള്ളിക്ക് ഈ വിലക്ക് ബാധകമല്ല. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം 239 പേര്‍ക്കാണ് സാല്‍മൊണല്ല ന്യൂപോര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത്.

ഇത് പ്രകാരം ബ്രിട്ടീഷ് കൊളംബിയയില്‍ 67 പേര്‍ക്കും ആല്‍ബര്‍ട്ടയില്‍ 149 പേര്‍ക്കും സാസ്‌കറ്റ്ച്യൂവാനില്‍ അഞ്ച് പേര്‍ക്കും മാനിട്ടോബയില്‍ 13 പേര്‍ക്കും ഒന്റാറിയോവില്‍ മൂന്ന് പേര്‍ക്കും ക്യൂബെക്കില്‍ ഒരാള്‍ക്കും പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റില്‍ ഒരാള്‍ക്കും രോഗം ബാധിച്ചിരിക്കുന്നു. ഓഗസ്റ്റ് രണ്ടിന് ശേഷം 119 പേര്‍ക്കീ രോഗം ബാധിച്ചുവെന്നായിരുന്നു കണ്ടെത്തിയിരുന്ന്. ജൂണ്‍ മധ്യത്തിനും ജൂലൈ ഒടുവിലിനുമിടയിലായിരുന്നു ആളുകള്‍ക്കീ രോഗം ബാധിച്ച ് തുടങ്ങിയിരുന്നത്.

കടുത്ത പനി, തണുപ്പ്, വയറിളക്കം, വയറില്‍ വരകള്‍, തലവേദന, ശ്വാസം മുട്ടല്‍, ഛര്‍ദി തുടങ്ങിയവയാണ് സാല്‍മൊണല്ല ബാധയുടെ ലക്ഷണങ്ങള്‍. ആര്‍ക്കും സാല്‍മൊണല്ല ബാധ ഉണ്ടാകാമെങ്കിലും അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമേറിയവര്‍, ഗര്‍ഭിണികള്‍, വളരെ കുറഞ്ഞ പ്രതിരോധശേഷിയുളളവര്‍, തുടങ്ങിയവര്‍ക്ക് സാല്‍മൊണല്ല ബാധിച്ചാല്‍ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്. വീട്ടില്‍ ചുവന്ന ഉള്ളി വാങ്ങിയവര്‍ അതിന് മുകളില്‍ എവിടെയാണിത് വിളയിച്ചതെന്ന് അതിന്റെ പാക്കേജിലോ അല്ലെങ്കില്‍ സ്റ്റിക്കറിലോ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ദിക്കാന്‍ അധികൃതര്‍ നിര്‍ദേശിക്കുന്നു.

Other News in this category4malayalees Recommends