കോവിഡ് ബാധിച്ചു മരിച്ച അച്ഛനെ കാണാന്‍ മകനോട് സ്വകാര്യ ആശുപത്രി ചോദിച്ചത് 51000 രൂപ ; പശ്ചിമ ബംഗാളിലെ ആശുപത്രിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

കോവിഡ് ബാധിച്ചു മരിച്ച അച്ഛനെ കാണാന്‍ മകനോട് സ്വകാര്യ ആശുപത്രി ചോദിച്ചത് 51000 രൂപ ; പശ്ചിമ ബംഗാളിലെ ആശുപത്രിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം
കോവിഡ് ബാധിച്ച് മരിച്ച അച്ഛനെ കാണാന്‍ സ്വാകാര്യ ആശുപത്രി പണം ആവശ്യപ്പെട്ടെന്ന ആരോപണവുമായി കുടുംബം രംഗത്ത്. പശ്ചിമ ബംഗാളിലാണ് സംഭവം.ശനിയാഴ്ചയാണ് കൊവിഡ് ബാധിച്ച് ഹരി ഗുപ്ത മരിച്ചത്. എന്നാല്‍ ഞായറാഴ്ച ഉച്ചയോടെയാണ് വിവരം ബന്ധുക്കളെ ആശുപത്രി അറിയിക്കുന്നത്. മൃതദേഹം കാണിക്കണമെങ്കില്‍ 51,000 രൂപയാണ് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

മൃതദേഹം സംസ്‌കരിക്കാന്‍ പോവുകയാണെന്നും കാണിക്കണമെങ്കില്‍ 51,000 രൂപ ആശുപത്രി അധികൃതര്‍ ചോദിച്ചെന്നും മന്‍ സാഗര്‍ ഗുപ്ത പറഞ്ഞു. ഇത് എതിര്‍ത്തപ്പോള്‍ 31000 മതിയെന്നു പറഞ്ഞെന്നും ഇദ്ദേഹം പറഞ്ഞു.എന്തുകൊണ്ടാണ് വിവരം അറിയിക്കാതിരുന്നതെന്ന് ചോദിച്ചപ്പോള്‍ ബന്ധപ്പെടാന്‍ വിവരങ്ങള്‍ ഇല്ലായിരുന്നു എന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് സാഗര്‍ പറയുന്നു.

കോവിഡ് മറവില്‍ വന്‍ ചൂഷണങ്ങളാണ് നടക്കുന്നത്. പലതും പുറത്തുവരുന്നില്ലെന്നതാണ് സത്യം.

Other News in this category4malayalees Recommends