നല്ല നവോത്ഥാനം !! വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേതെ അധിക്ഷേപവുമായി സിപിഎം അനുഭാവികള്‍ ; അശ്ലീലം പറഞ്ഞുള്ള പോസ്റ്റുകള്‍ ,സോഷ്യല്‍മീഡിയയില്‍ നിലവാരമില്ലാത്ത അവഹേളനം തുടര്‍ന്ന് ഒരു വിഭാഗം

നല്ല നവോത്ഥാനം !! വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേതെ അധിക്ഷേപവുമായി സിപിഎം അനുഭാവികള്‍ ; അശ്ലീലം പറഞ്ഞുള്ള പോസ്റ്റുകള്‍ ,സോഷ്യല്‍മീഡിയയില്‍ നിലവാരമില്ലാത്ത അവഹേളനം തുടര്‍ന്ന് ഒരു വിഭാഗം
കേരളത്തിലെ പ്രമുഖ വാര്‍ത്താചാനലുകളിലെ വനിത മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ സൈബര്‍ ആക്രമണം. മുഖ്യധാര ദൃശ്യ മാധ്യമങ്ങളായ ഏഷ്യാനെറ്റ് നൃൂസിലെയും മനോരമ നൃൂസിലെയും വനിത അവതാരകര്‍ക്കു നേരെയാണ് സൈബര്‍ ആക്രമണം. സമൂഹ മാധ്യമങ്ങളില് വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്.

മനോരമ നൃൂസ് ചാനലിലെ അവതാരക നിഷ പുരുഷോത്തമനെതിരെയും ഏഷ്യാനെറ്റ് നൃൂസ് ചാനലിലെ അവതാരക പ്രജുല കമലേഷിനെതിരെയുമാണ് അധിക്ഷേപ പരാമര്‍ശങ്ങളും ആക്രമണങ്ങളുമായി ഒരു കൂട്ടം രംഗത്തെത്തിയിരിക്കുന്നത്.

സിപിഎമ്മിനെ അനുകൂലിക്കുന്ന സൈബര്‍ ഗുണ്ടകളാണ് ഇതിന് പിന്നില്‍. ഇതിനെതിരെ പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകര്‍ അടക്കം രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമായിരിക്കുകയാണ്.

ഏഷ്യാനെറ്റിലെ കെ. ജി കമലേഷിനേയും മനോരമ ന്യൂസിലെ നിഷ പുരുഷോത്തമനേയും അശ്ലീല പരാമര്‍ശങ്ങള്‍ കൊണ്ട് അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് സിപിഎമ്മിനെ അനുകൂലിക്കുന്ന സൈബര്‍ ഗുണ്ടകള്‍ ഇടുന്നതെന്ന് സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം ഏഷ്യാനെറ്റ് ഓണ്‍ലൈനിലെ നിഷാന്ത് മാവിലവീട്ടില്‍ ചൂണ്ടിക്കാട്ടി.

മാധ്യമവിമര്‍ശനം എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കലല്ല. ചോദ്യങ്ങളിലും, അവതരണത്തിലും വിമര്‍ശനമാകാം, വ്യക്തികളെ വൃത്തികേടുകളും തെറിയും വിളിച്ചുപറഞ്ഞ് അവഹേളിക്കുന്നത് അസഹിഷ്ണുതയാണ്, ബുള്ളിയിംഗാണ്, നിന്ദ്യമാണ് – ഏഷ്യാനെറ്റ് ന്യൂസിലെ സിന്ധു സൂര്യകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.Other News in this category4malayalees Recommends