അനുമതിയില്ലാതെ സല്യൂട്ട് ; പുലിവാലു പിടിച്ച് പോലീസ് ; കരിപ്പൂരിലെ ഹീറോകളെ അഭിനന്ദിച്ച് വൈറലാകാന്‍ ചെയ്ത സല്യൂട്ടില്‍ പോലീസുകാരനെതിരെ നടപടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

അനുമതിയില്ലാതെ സല്യൂട്ട് ; പുലിവാലു പിടിച്ച് പോലീസ് ; കരിപ്പൂരിലെ ഹീറോകളെ അഭിനന്ദിച്ച് വൈറലാകാന്‍ ചെയ്ത സല്യൂട്ടില്‍ പോലീസുകാരനെതിരെ നടപടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്
കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ഇറങ്ങിയ രക്ഷാ പ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിച്ച പോലീസുകാരനെതിരെ നടപടിയുണ്ടാകുമെന്ന് സൂചന. ക്വാറന്റീനില്‍ കഴിയുന്ന രക്ഷാ പ്രവര്‍ത്തകര്‍ക്ക് അവിടെ എത്തിയായിരുന്നു പോലീസ് സല്യൂട്ട് നല്‍കിയത്. ഔദ്യോഗിക അനുമതിയില്ലാതെയാണ് ഇതെന്നതിനാല്‍ നടപടിയുണ്ടാകുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.

നാട്ടുകാരുടെ രക്ഷാ പ്രവര്‍ത്തനത്തെ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ അഭിനന്ദിച്ചിരുന്നു. പിന്നാലെ രക്ഷാ പ്രവര്‍ത്തകര്‍ ക്വാറന്റീനില്‍ പോയി. ഇവിടെയെത്തി പോലീസ് ക്വാറന്റീനിലായ രക്ഷാപ്രവര്‍ത്തകര്‍ക്ക് സല്യൂട്ട് അടിച്ചെന്ന ചിത്രം കുറിപ്പോടെ പ്രചരിച്ചു. വൈറലായതോടെ പോലീസും സംഭവം അന്വേഷിച്ചു. എന്നാല്‍ സംഭവത്തിലെ ഉദ്യോഗസ്ഥനെ കണ്ടെത്തി. പോലീസ് സ്‌റ്റേഷനില്‍ നിന്ന് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി. സണ്ണി വെയ്‌നും സുരാജും ഉള്‍പ്പെടെ താരങ്ങള്‍ പോലീസിന്റെ ഈ വൈറല്‍ സല്യൂട്ട് പങ്കുവച്ചിരുന്നു.

Other News in this category4malayalees Recommends