വിക്‌ടോറിയയില്‍ രണ്ടാം കോവിഡ് തരംഗം രൂക്ഷം; കോവിഡ് പിടിപെടുന്ന ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ പെരുകുന്ന അപകടകരമായ സാഹചര്യമേറുന്നു; അവരുടെ സുരക്ഷയുറപ്പാക്കാനായി എന്‍95 മാസ്‌കുകളടക്കം കൂടുതല്‍ പിപിഇ എത്തിക്കുമെന്നുറപ്പേകി പ്രീമിയര്‍

വിക്‌ടോറിയയില്‍ രണ്ടാം കോവിഡ് തരംഗം രൂക്ഷം; കോവിഡ് പിടിപെടുന്ന  ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ പെരുകുന്ന അപകടകരമായ സാഹചര്യമേറുന്നു; അവരുടെ സുരക്ഷയുറപ്പാക്കാനായി എന്‍95 മാസ്‌കുകളടക്കം കൂടുതല്‍ പിപിഇ എത്തിക്കുമെന്നുറപ്പേകി പ്രീമിയര്‍
വിക്‌ടോറിയയില്‍ രണ്ടാം കോവിഡ് തരംഗം രൂക്ഷമായി തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിച്ച് കൊണ്ട് കൂടുതല്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്ക് രോഗം പിടിപെടുന്ന സ്ഥിതിയാണിപ്പോഴുള്ളത്. ഇതിനെ തുടര്‍ന്ന് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരുടെ സുരക്ഷയുറപ്പാക്കുന്നതിനായി കൂടുതല്‍ എന്‍95 മാസ്‌കുകള്‍ക്കായി സ്‌റ്റേറ്റ് ഗവണ്‍മെന്റ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.നിലവില്‍ ഹോസ്പിറ്റലുകളിലെയും ഏയ്ജ്ഡ് കെയര്‍ ഹോമുകളിലെയും ഹെല്‍ത്ത് കെയര്‍വര്‍ക്കര്‍മാര്‍ കോവിഡിന് അടിപ്പെട്ട് കൊണ്ടിരിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സമ്മര്‍ദം ഫെഡറല്‍- സ്റ്റേറ്റ് ഗവണ്‍മെന്റുകള്‍ക്ക് മേലും ആശുപത്രികളിലെയും ഏയ്ജ്ഡ് കെയര്‍ഹോമുകളിലെയും മാനേജര്‍മാര്‍ക്ക് മേല്‍ ശക്തമായിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 1065 ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്കാണ് കോവിഡ് പിടിപെട്ടിരിക്കുന്നതെന്നാണ് പ്രീമിയര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ സ്‌റ്റേറ്റില്‍ ആവശ്യത്തിന് എന്‍ 95 മാസ്‌കുകള്‍ അടക്കമുള്ള പഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റുകളുണ്ടെന്നും ഇക്കാര്യത്തില്‍ ആശങ്കള്‍ വേണ്ടെന്നും പ്രീമിയര്‍ ഉറപ്പേകുന്നു. ഭാവിയിലും ഇവയ്ക്ക് ക്ഷാമമുണ്ടാകാതിരിക്കാന്‍ ഗൗണുകള്‍, ഗ്ലൗസുകള്‍, എന്‍95 മാസ്‌കുകള്‍ തുടങ്ങിയവക്കായി കഴിഞ്ഞ ആഴ്ച ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിക്കുന്നു. ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ കോവിഡ് പോരാട്ടതില്‍ അനിവാര്യമാണെന്നും അതിനാല്‍ അവരെ സംരക്ഷിക്കാന്‍ എല്ലാം ചെയ്യുന്നുണ്ടെന്നും പ്രീമിയര്‍ ഉറപ്പേകുന്നു.

Other News in this category



4malayalees Recommends