ഓസ്‌ട്രേലിയന്‍ ഓഹരി വിപണിയില്‍ ശക്തമായ വളര്‍ച്ച;ഇന്‍ഡെക്‌സ് 1.7 ശതമാനം ഉയര്‍ന്ന് 6247ലെത്തി;വിക്ടോറിയയില്‍ പുതിയ കോവിഡ് കേസുകള്‍ കുറയുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസമേറ്റി; എഎസ്എക്‌സ് 200ലെ എല്ലാ മേഖലകളും ഉയര്‍ച്ചയിലെത്തി

ഓസ്‌ട്രേലിയന്‍ ഓഹരി വിപണിയില്‍ ശക്തമായ വളര്‍ച്ച;ഇന്‍ഡെക്‌സ് 1.7 ശതമാനം ഉയര്‍ന്ന് 6247ലെത്തി;വിക്ടോറിയയില്‍ പുതിയ കോവിഡ് കേസുകള്‍ കുറയുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസമേറ്റി; എഎസ്എക്‌സ് 200ലെ എല്ലാ മേഖലകളും ഉയര്‍ച്ചയിലെത്തി
ഓസ്‌ട്രേലിയന്‍ ഓഹരി വിപണിയില്‍ ശക്തമായ വളര്‍ച്ച പ്രകടമാകുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്തിനാകമാനം ഭീഷണിയുയര്‍ത്തിക്കൊണ്ടിരിക്കുന്ന വിക്ടോറിയയിലെ രണ്ടാം കോവിഡ് തരംഗം അതിന്റെ മൂര്‍ധന്യത്തിലെത്തിയെന്ന പ്രതീക്ഷയിലാണ് ഓഹരി വിപണിയില്‍ തിരിച്ച് വരവിന്റെ ചലനങ്ങള്‍ കണ്ട് തുടങ്ങിയിരിക്കുന്നത്. ഇനി വിക്ടോറിയയിലെ കോവിഡ് വ്യാപന നിരക്ക് താഴോട്ട് പോകാന്‍ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ഇന്‍വെസ്റ്റര്‍മാര്‍ നിലവില്‍ മുന്നോട്ട് പോകുന്നതെന്ന് ഓഹരി വിപണിയില്‍ നിന്നുള്ള ഏറ്റവും പുതിയ വളര്‍ച്ചാക്കണക്കുകള്‍ വെളിപ്പെടുത്തുന്നു.

വിക്ടോറിയയിലെ ദൈനംദിന കോവിഡ്പുതിയ റെക്കോര്‍ഡിലെത്തിയെങ്കിലും കോവിഡ് കേസുകളുടെ എണ്ണത്തില്‍ സമീപദിവസങ്ങളിലായി ഇടിവുണ്ടായതാണ് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുന്നത്.കോവിഡില്‍ ഓസ്‌ട്രേലിയയെ സഹായിക്കുന്നതിനുള്ള ചര്‍ച്ചകള്‍ യുഎസില്‍ ത്വരിതപ്പെട്ടതും ഓഹരി വിപണിയില്‍ പോസിറ്റീവ് നീക്കങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള വിവിധ കാരണങ്ങള്‍ കാരണം ഇന്‍ഡെക്‌സ് 1.7 ശതമാനം അല്ലെങ്കില്‍ 102 പോയിന്റുകള്‍ വര്‍ധിച്ച് 6247ലെത്തിയിരിക്കുകയാണ്.

എന്നാല്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ യുഎസ് ഡോളറിനെതിരെ നേരത്തെ നേടിയ നേട്ടം തിങ്കളാഴ്ച വൈകുന്നേരും 4.50ന് നഷ്ടമാവുകയും ഓസ്‌ട്രേലിയന്‍ ഡോളര്‍ വില 71.5 യുഎസ് സെന്റ്‌സില്‍ നിന്നും മാറ്റമില്ലാതെ നിലകൊള്ളുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ശേഷത്തെ ട്രേഡില്‍ നിന്നും ഓഹരി വിപണി നേട്ടങ്ങളുണ്ടാക്കിയിരുന്നു. എഎസ്എക്‌സ് 200ലെ എല്ലാ മേഖലകളും ഉയര്‍ച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. എന്നാല്‍ എഎംപി വെല്‍ത്ത് മാനേജര്‍ 1.4 ശതമാനം താഴ്ന്ന് 1.40 ഡോളറിലെത്തിയിരുന്നു.

Other News in this category4malayalees Recommends