ഓസ്‌ട്രേലിയയിലെ വര്‍ക്കിംഗ് ഹോളിഡേമേയ്ക്കര്‍ വിസ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകള്‍; വിളവെടുക്കുന്നതിന് ബാക്ക് പായ്ക്കര്‍മാര്‍ക്ക് പകരം തൊഴില്‍ രഹിതരായ ഓസ്‌ട്രേലിയക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തം

ഓസ്‌ട്രേലിയയിലെ വര്‍ക്കിംഗ് ഹോളിഡേമേയ്ക്കര്‍ വിസ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകള്‍; വിളവെടുക്കുന്നതിന് ബാക്ക് പായ്ക്കര്‍മാര്‍ക്ക് പകരം തൊഴില്‍ രഹിതരായ ഓസ്‌ട്രേലിയക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തം
ഓസ്‌ട്രേലിയയിലെ കര്‍ഷകര്‍ തങ്ങളുടെ വിളവുകളെടുക്കുന്ന ജോലിക്ക് വിദേശികളായ ബാക്ക്പായ്ക്കര്‍മാര്‍ നിയമിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തണമെന്നും പകരം തൊഴിലില്ലാത്ത ഓസ്‌ട്രേലിയക്കാരെ ഇതിനായി നിയമിക്കണമെന്നും നിര്‍ദേശിച്ച് ഓസ്‌ട്രേലിയന്‍ തൊഴിലാളി യൂണിയനായ ദി ഷോപ്പ് ഡിസ്ട്രിബ്യൂട്ടീവ് ആന്‍ഡ് അലയ്ഡ് എംപ്ലോയീസ് അസോസിയേഷന്‍ രംഗത്തെത്തി. ഇതിനൊപ്പം ട്രന്‍സ്‌പോര്‍ട്ട് വര്‍ക്കേര്‍സ് യൂണിയനും ഈ ആവശ്യമുന്നയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.

വര്‍ക്കിംഗ് ഹോളിഡേമേയ്ക്കര്‍ വിസ പ്രദാനം ചെയ്യുന്നത് നിര്‍ത്തി വയ്ക്കണമെന്നും യൂണിയനുകള്‍ ആവശ്യപ്പെടുന്നു. കോവിഡ് പ്രതിസന്ധി കാരണം വര്‍ക്കിംഗ് ഹോളിഡേമേയ്ക്കര്‍ വിസക്കാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് വരാന്‍ സാധിക്കാതെ പോയതിനെ തുടര്‍ന്ന് ഇവിടുത്തെ കാര്‍ഷിക വിളവെടുപ്പ് തന്നെ താറുമാറായിരിക്കുകയാണെന്നും ഇത്തരം വിസക്കാരെ അമിതമായി ആശ്രയിക്കുന്നതിന്റെ ദോഷമാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നതെന്നും യൂണിയനുകള്‍ എടുത്ത് കാട്ടുന്നു.

ഇതിനാല്‍ ഇവരെ ആശ്രയിക്കാതെ തൊഴിലില്ലാത്ത ഓസ്‌ട്രേലിയക്കാരെ ഇതിനായി നിയമിക്കാന്‍ ഓസ്‌ട്രേലിയന്‍ കര്‍ഷര്‍ ഇനിയെങ്കിലും തയ്യാറാകണമെന്നും യൂണിയനുകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.ബാക്ക് പായ്ക്കര്‍ പ്രോഗ്രാം ചൂഷണത്തിനുള്ള മാര്‍ഗമാണെന്നും ഇത് നിര്‍ത്തി വയ്ക്കണമെന്നും ഇതിനായി ഫാം വര്‍ക്ക്‌ഫോഴ്‌സുമായി ബന്ധപ്പെട്ട് ഒരു ഫെഡറല്‍ റിവ്യൂ നടത്തണമെന്നുമുള്ള സബ്മിഷനും റീട്ടെയില്‍ സപ്ലൈ ചെയിന്‍ അലയന്‍സ് സമര്‍പ്പിച്ചിട്ടുണ്ട്.

Other News in this category4malayalees Recommends