യുഎഇ വിസയുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും യുഎഇയിലേക്ക് പോകാന്‍ അനുമതി

യുഎഇ വിസയുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും യുഎഇയിലേക്ക് പോകാന്‍ അനുമതി
യുഎഇ വിസയുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും യുഎഇയിലേക്ക് പോകാന്‍ അനുമതിയായി. ഇതുവരെ യുഎഇ താമസ വിസയുള്ളവര്‍ക്ക് മാത്രമായിരുന്നു യാത്രാനുമതി.

യുഎഇയുടെ ഏതു തരത്തിലുള്ള വിസയുള്ളവരേയും കയറ്റാന്‍ ഇന്ത്യയിലേയും യുഎഇയിലേയും വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കികൊണ്ട് ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉത്തരവിട്ടതായി യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ഇതുവരെയായി ഇന്ത്യയുടെ വന്ദേ ഭാരത് മിഷനിലെ വിമാനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് യുഎഇയുടെ താമസ വിസക്കാര്‍ക്ക് മാത്രമായിരുന്നു യാത്ര ചെയ്യാനുള്ള അനുമതി.

കഴിഞ്ഞ ആഴ്ചയോടെ യുഎഇ പുതിയ വിസകള്‍ അനുവദിച്ചുകുടങ്ങിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് ഇന്ത്യയിലെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Other News in this category4malayalees Recommends