രാമക്ഷേത്രത്ത നിര്‍മ്മാണത്തിനെ അഭിനന്ദിച്ച് പോസ്റ്റിട്ടു ; ഷമിയുടെ മുന്‍ഭാര്യ ഹസിന്‍ ജഹാന് നേരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ; പരാതി നല്‍കിയിട്ടും ഫലമില്ല

രാമക്ഷേത്രത്ത നിര്‍മ്മാണത്തിനെ അഭിനന്ദിച്ച് പോസ്റ്റിട്ടു ; ഷമിയുടെ മുന്‍ഭാര്യ ഹസിന്‍ ജഹാന് നേരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ; പരാതി നല്‍കിയിട്ടും ഫലമില്ല
അയോധ്യയില്‍ ഭൂമിപൂജ നടത്തി രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിച്ചതിനെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട മോഡല്‍ ഹസിന്‍ ജഹാന് ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും. ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ കൂടിയാണ് ഹസിന്‍. രാമക്ഷേത്ര നിര്‍മ്മാണത്തെ അഭിനന്ദിച്ചതിന് തനിക്ക് നേരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉയരുന്നതായി ഹസിന്‍ ജഹാന്‍ തന്നെയാണ് വ്യക്തമാക്കിയത്. വിഷയത്തില്‍ പോലീസിന്റെ സഹായം തേടിയതായും ഇവര്‍ വ്യക്തമാക്കുന്നു.


അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിച്ചതോടെ നിര്മ്മാണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ഹസിന്‍ ജഹാന്‍ പോസ്റ്റിട്ടു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു നടന്ന ഭൂമിപൂജയില്‍ എല്ലാ ഹിന്ദു സഹോദരങ്ങള്‍ക്കും അഭിനന്ദനം, എന്നായിരുന്നു ഹസിന്‍ ജഹാന്റെ കുറിപ്പ്. ശ്രീരാമന്റേയും രാമക്ഷേത്രത്തിന്റെയും ചിത്രവും പങ്കുവച്ചിരുന്നു. പിന്നാലെയാണ് ഹസിനെതിരെ കമന്റുകള്‍ ഉയര്‍ന്നത്. പീഡിപ്പിക്കുമെന്ന് ഭീഷണി ഉയര്‍ത്തി ഹസീബ് ഖാന്‍ എന്നയാള്‍ രംഗത്തുവന്നു. വധഭീഷണിയുമായി ചിലരെത്തി.

താനിപ്പോള്‍ കടുത്ത ആശങ്കയിലാണെന്നും പോലീസില്‍ പരാതി നല്‍കിയിട്ടും തനിക്കെതിരെ ഭീഷണി തുടരുകയാണെന്നുമാണ് ഹസിന്‍ ജഹാന്‍ പറയുന്നത്.

Other News in this category4malayalees Recommends