സച്ചിന്‍ പൈലറ്റും ഗെഹ്ലോട്ടും സന്തുഷ്ടരാണ് ; കുതിരക്കചവടം നടത്തുന്നവര്‍ക്കുള്ള തിരിച്ചടി ; ഇത് ബിജെപിയുടെ മുഖത്തേറ്റ അടിയെന്നും കെ സി വേണുഗോപാല്‍

സച്ചിന്‍ പൈലറ്റും ഗെഹ്ലോട്ടും സന്തുഷ്ടരാണ് ; കുതിരക്കചവടം നടത്തുന്നവര്‍ക്കുള്ള തിരിച്ചടി ; ഇത് ബിജെപിയുടെ മുഖത്തേറ്റ അടിയെന്നും കെ സി വേണുഗോപാല്‍
രാജസ്ഥാനിലെ രാഷ്ട്രീപ്രതിസന്ധി അവസാനിപ്പിച്ച് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത് ബിജെപിയുടെ ജനാധിപത്യ വിരുദ്ധതയുടെ മുഖത്തേറ്റ അടിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. സച്ചിന്‍ പൈലറ്റും ഞങ്ങളുടെ മുഖ്യമന്ത്രിയും സന്തുഷ്ടരാണ്.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിക്കാന്‍ കഴിയുമോ എന്നാണ് ബിജെപി നോക്കിയത്. സച്ചിന്‍ പൈലറ്റും ഞങ്ങളുടെ മുഖ്യമന്ത്രിയും സന്തുഷ്ടരാണ്. തെറ്റുകള്‍ ചെയ്യുന്ന ബിജെപിക്കുള്ള സന്ദേശമാണ് രാജസ്ഥാനില്‍ കണ്ടതെന്നും വേണുഗോപാല്‍ പറഞ്ഞു.


ഗെഹ്ജലോട്ട് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി ഹരിയാനയിലേക്ക് പോയ സച്ചിന്‍ പൈലറ്റും 18 എംഎല്‍എമാരും ഇന്ന് ജയ്പൂരില്‍ തിരിച്ചെത്തും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി സച്ചിന്‍ പൈലറ്റ് നടത്തിയ ദീര്‍ഘമായ ചര്‍ച്ചക്ക് ശേഷമാണ് രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കപ്പെട്ടത്. കൂടിക്കാഴ്ചക്ക് ശേഷം നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്നും പാര്‍ട്ടിയില്‍ അടിയുറച്ച് നില്‍ക്കുമെന്നുമാണ് സച്ചിന്‍ പൈലറ്റ് പ്രതികരിച്ചത്. സച്ചിന്‍ പൈലറ്റിന് പിസിസി അധ്യക്ഷപദം തിരികെ നല്‍കിയേക്കും എന്നാണ് സൂചന.

ജൂലായ് ആദ്യവാരമാണ് സച്ചിനും മറ്റ് 18 എംഎല്‍എമാരും വിമത നീക്കവുമായി രംഗത്തുവന്നത്. ഇതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരുന്നു.

Other News in this category4malayalees Recommends